വര്‍ക്ക്ഔട്ട് സെഷനുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ആശങ്കകളിലൊന്ന് തലമുടി വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. വ്യായാമം ചെയ്യുന്നതിനിടെ തല വിയര്‍ക്കുക സ്വാഭാവികമായ കാര്യമാണ്. എന്നാല്‍ ഈ വിയര്‍പ്പും എണ്ണമയവും തലയോട്ടിയില്‍ അടിഞ്ഞു കൂടുന്നത് സെബോറെഹിക് ഡെര്‍മറ്റൈറ്റിസ്, അണുബാധ, മുടി കൊഴിയല്‍ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.
വര്‍ക്ക്ഔട്ടിന് ശേഷം ഓരോ തവണയും മുടി കഴുകേണ്ടതുണ്ടോ?
ദിവസവും തലമുടി കഴുകുന്നത് മുടിയുടെ ആരോഗ്യത്തിന് അത്ര മികച്ച ആശയമല്ല, എന്നാല്‍ വര്‍ക്ക്ഔട്ടിന് ശേഷം ഓരോ തവണയും മുടി കഴുകണോ എന്ന ചോദ്യത്തിന് ഉത്തരം പ്രധാനമായും മൂന്ന് ഘടകങ്ങളെ ആശ്രയിച്ചാണ് ഉള്ളത്.
വ്യയാമത്തിന്റെ തീവ്ര
നിങ്ങളുടെ മുടിയുടെ ഘടന
വിയര്‍പ്പ് രീതികള്‍
ധാരാളം വിയര്‍ക്കുന്ന ശീലമുള്ളവരാണെങ്കില്‍ വര്‍ക്ക്ഔട്ടിന് ശേഷം ഹെയര്‍ വാഷ് തിരഞ്ഞെടുക്കേണ്ടി വന്നേക്കാം. അമിത വിയര്‍പ്പ് ഉണ്ടാകുന്നില്ലെങ്കില്‍ മറ്റ് ചില മുടി സംരക്ഷണ ഓപ്ഷനുകള്‍ പരിഗണിക്കാവുന്നതാണ്. കട്ടിയുള്ളതും ചുരുണ്ടതുമായ മുടിയാണെങ്കില്‍, ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മുടി കഴുകുന്നത് ഫലപ്രദമാകും.

തുടര്‍ന്ന് നിങ്ങള്‍ക്ക് ഡ്രൈ ഷാംപൂ ഉപയോഗിക്കാവുന്നതാണ്. ഇത് തലയോട്ടിയില്‍ അടങ്ങിയ അമിതമായ എണ്ണമയത്തെ നീക്കം ചെയ്യാന്‍ സഹായിക്കും. ചെവിയുടെ മുകളിലുള്ള വശങ്ങളിലും മധ്യഭാഗത്തും ഡ്രൈ ഷാംപൂ പ്രയോഗിക്കുന്നത് വര്‍ക്ക്ഔട്ടിന് ശേഷവും മുഖവും മുടിയും ഫ്രഷും വൃത്തിയുമായി ഇരിക്കാന്‍ സഹായിക്കും. കൂടാതെ തലമുടിയില്‍ അമിതമായി എണ്ണമയവും വിയര്‍പ്പും അടിഞ്ഞുകൂടാതിരിക്കാന്‍ സ്വറ്റ് ഫ്രണ്ട്ലി ഹെയര്‍ സ്‌റ്റൈലുകള്‍ പരീക്ഷിക്കാവുന്നതാണ്. സില്‍ക്ക് സ്‌ക്രഞ്ചികള്‍ ഉപയോഗിക്കുന്നത് തലമുടിയിലെ വിയര്‍പ്പും എണ്ണമയവും ആഗിരണം ചെയ്യാന്‍ സഹായിക്കും.