- Advertisement -Newspaper WordPress Theme
HEALTHമണിക്കൂറോളം ഒറ്റയിരുപ്പ് ഇരുന്ന് ജോലി ചെയ്യുന്നത് അപകടമാണേ.. ; അർബുദം വരെ വരാം ; പുതിയ...

മണിക്കൂറോളം ഒറ്റയിരുപ്പ് ഇരുന്ന് ജോലി ചെയ്യുന്നത് അപകടമാണേ.. ; അർബുദം വരെ വരാം ; പുതിയ പഠനം

ഇന്നത്തെ കലാത്ത് കമ്പ്യൂട്ടറിന് മുന്നിലിരുന്ന് മണിക്കൂറോളം ഒറ്റയിരുപ്പ് ഇരുന്ന് ജോലി ചെയ്യുന്ന നിരവധി പേരുണ്ട്. തുടർച്ചയായി ദീർഘനേരം ഇരിക്കുന്നത് ആരോഗ്യത്തെ അപകടത്തിലാക്കുമെന്ന് നിങ്ങൾക്കറിയാമോ? ദീർഘനേരം ഇരിക്കുന്നത് കൊളോറെക്ടൽ, എൻഡോമെട്രിയൽ, ശ്വാസകോശ അർബുദങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ഇത് പൊണ്ണത്തടി, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, അകാല മരണം എന്നിവയ്ക്കുള്ള സാധ്യതയും വർധിപ്പിക്കുന്നു. ദീർഘനേരം കമ്പ്യൂട്ടറിന് മുന്നിലിരിക്കാതെ ബ്രേക്ക് എടുക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. മണിക്കൂറിൽ ഒരിക്കലെങ്കിലും എഴുന്നേറ്റു നടക്കുക. ഫോണിൽ സംസാരിക്കുമ്പോൾ എഴുന്നേറ്റു നിൽക്കുക അല്ലെങ്കിൽ ടിവി കാണുമ്പോൾ ഇടയ്ക്കിടെ നടക്കുന്നത് പതിവാക്കുക.

ടിവി, വീഡിയോ ഗെയിമുകൾ, മറ്റ് സ്ക്രീൻ സമയം എന്നിവ കുറയ്ക്കുമ്പോൾ പെട്ടെന്ന് മറ്റ് ജോലികൾക്ക് കൂടുതൽ സമയം ലഭിക്കുന്നു. ഇരിക്കൽ സമയം ഒരു ദിവസം ഒരു മണിക്കൂർ മാത്രം കുറയ്ക്കുന്നത് അകാല മരണ സാധ്യത 20% കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു.

ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് നിങ്ങൾക്ക് പതിവായി വ്യായാമം ആവശ്യമാണ്. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് വ്യായാമം ചെയ്യുന്നത് ശീലമാക്കുക. പതിവായി വ്യായാമം ചെയ്യുന്നത് ഹൃദയമിടിപ്പ് വർധിപ്പിക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. അതിനാൽ, എല്ലാ ദിവസവും നിങ്ങളുടെ ഷെഡ്യൂളിൽ എന്തെങ്കിലും ഹോബികൾ ഉൾപ്പെടുത്താൻ ശ്രമിക്കുക.

ദിവസവും 10 മണിക്കൂറിലധികം ഇരിക്കുന്നത് ഹൃദ്രോഗവും രക്തചംക്രമണ പ്രശ്നങ്ങളും വർധിപ്പിക്കുമെന്ന് ഇൻ്റർനാഷണൽ ജേണൽ ഓഫ് എപ്പിഡെമിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme