സ്കിൻകെയർ പുരുഷൻമാർക്കും ശീലമാക്കാം. വെളളം മാത്രം കൊണ്ട് മുഖം കഴുകുന്നത് ഒരു ശീലമാക്കുന്നത് നല്ലതാണ്. എന്നാൽ അവിടെ തീരില്ല. ശരിയായ ഫെയ്സ് വാഷ് ഉപയോഗിച്ച് മുഖം ഡീപ് ക്ലീനിംഗ് ചെയ്യുന്നത് മുഖത്തെ ആരോഗ്യവും നിറവും നിലനിർത്താനുള്ള മികച്ച മാർഗമാണ്. പ്രത്യേകിച്ച് എണ്ണമേറിയ, മുഖക്കുരുവുള്ള പുരുഷന്മാർക്ക് ചാർക്കോൾ അടങ്ങിയ ഫെയ്സ് വാഷും, സാലിസിക് ആസിഡ് അടങ്ങിയ ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നത് നല്ലതാണ്.
ചർമ്മത്തെ സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷിക്കാൻ സൺസ്ക്രീൻ അനിവാര്യമായ ഒന്നാണ്. അകാല വൃദ്ധാവസ്ഥക്കും സൂര്യൻകിരണങ്ങൾ മൂലം ഉണ്ടാകുന്ന നിറവ്യത്യാസത്തിൽ നിന്ന് സൺസ്ക്രീൻ പ്രതിരോധം നൽകും. SPF 50 പിഎ സൺസ്ക്രീൻ ജെല്ലുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഇത് ചർമ്മത്തിലെ എണ്ണമയം കുറക്കും .
ഇലാസ്തികതയും നനവുമുള്ള മൃദുവായ ചർമ്മം നിലനിർത്തുവാൻ ഹൈഡ്രേഷൻ അനിവാര്യമാണ്. പുരുഷന്മാരുടെ ചർമ്മം സ്വാഭാവികമായി വേഗത്തിൽ വരണ്ടേക്കാൻ സാധ്യത കൂടുതലാണ്. അതിനാൽ ഹൈലുറോണിക് ആസിഡ്, സെറാമൈഡുകൾ അടങ്ങിയ മോയിസ്ചറൈസർ ഉപയോഗിക്കുന്നത് മുഖത്തിന്റെ വരളൽ തടയാനും നനവ് പുനരുദ്ധരിക്കാനുമുള്ള നല്ല മാർഗമാണ്. കൂടാതെ, കറ്റാർവാഴ പോലുള്ള പ്രകൃതിദത്ത ഘടകങ്ങൾ ചേർന്ന മോയിസ്ചറൈസറുകൾ കൂടി പുരുഷന്മാർക്ക് സുരക്ഷിതവും ഫലപ്രദവുമാണ്.