സൗന്ദര്യമെന്നു പറയുന്നത് പല ഘടകങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. ഇതില്‍ ചര്‍മത്തിന്റെ നിറം മുതല്‍ പാടുകളിലാത്ത ചര്‍മം വരെ പെടും.
പാടുകളും കുത്തുകളുമില്ലാത്ത ചര്‍മം വളരെക്കുറവു പേര്‍ക്കു മാത്രം ലഭിയ്ക്കുന്ന ഒരു ഭാഗ്യമാണ്. മുഖത്തെ പാടുകളും കുത്തുകളും കരുവാളിപ്പുമെല്ലാം പലരേയും അലട്ടുന്ന പ്രശ്നവുമാണ്.
പലരേയും അലട്ടുന്ന സൗന്ദര്യ പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ടതാണ് മുഖത്തുണ്ടാകുന്ന കറുത്ത കുത്തുകളും ഇരുണ്ട കുത്തുകളുമെല്ലാം. ഡാര്‍ക് സ്പോട്സ് എന്നാണ് ഇതിനു പൊതുവേ പറയുന്ന പേര്.
ഡാര്‍ക് സ്പോട്സിന് പ്രധാന കാരണം സൂര്യനില്‍ നിന്നും വരുന്ന അള്‍ട്രാ വയലറ്റ് രശ്മികളാണ്. മുഖത്തുണ്ടാകുന്ന ഇത്തരം കുത്തുകള്‍ വേണ്ട വിധത്തില്‍ ചികിത്സിച്ചില്ലെങ്കില്‍ പരക്കാനും കൂടുതല്‍ ഇരുണ്ട കുത്തുകളുണ്ടാകാനും വഴിയുണ്ട്.
മുഖത്തെ ഇത്തരം ഡാര്‍ക് സ്പോട്സിന് പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതില്‍ ഒന്നാണ് സ്‌ക്രബുകള്‍. ഇത്തരം ചില സ്‌ക്രബുകളെക്കുറിച്ചും ചില വീട്ടു പരിഹാരങ്ങളെക്കുറിച്ചും അറിയൂ,
നാരങ്ങ, പഞ്ചസാര
നാരങ്ങ, പഞ്ചസാര എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് നല്ലൊരു പരിഹാരമാണ്. തരികളുള്ള പഞ്ചസാര വേണം, ഇതിനായി ഉപയോഗിയ്ക്കാന്‍. ഇവ കലര്‍ത്തി വിരലില്‍ എടുത്ത് മുഖത്ത് ഇത്തരം കുത്തുകള്‍ ഉള്ളിടത്തു സ്‌ക്രബ് ചെയ്യുക. ഗുണം ലഭിയ്ക്കും. ഇത് 15 മിനിറ്റു സ്‌ക്രബ് ചെയ്ത ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടു മൂന്നു ദിവസമെങ്കിലും ഇതു ചെയ്യുക.
തേന്‍, ഓട്സ്
തേന്‍, ഓട്സ് എന്നിവ കലര്‍ത്തിയും മുഖത്തിനു ചേര്‍ന്ന സ്‌ക്രബറുണ്ടാക്കാം. ഓട്സ് ചര്‍മത്തിലെ മൃതകോശങ്ങള്‍ നീക്കാന്‍ ഏറെ നല്ലതാണ്. തേനിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ചര്‍മത്തിന് ബ്ലീച്ചിംഗ് ഇഫക്ട് നല്‍കാന്‍ നല്ലതാണ്. സെന്‍സിറ്റീവ് ചര്‍മമുള്ളവര്‍ക്ക് ഇത് ഏറെ നല്ലതാണ്. 1 ടീസ്പൂണ്‍ ഓട്സ് പൊടിച്ചത് അര ടീസ്പൂണ്‍ തേനിലും 1 ടീസ്പൂണ്‍ പാലിലും കലര്‍ത്തി മുഖത്തു പതുക്കെ സ്‌ക്രബ് ചെയ്യുക. ഇത് 5 മിനിറ്റിനു ശേഷം കഴുകിക്കളയാം.
നാരങ്ങാനീര്, ഉപ്പ്
നാരങ്ങാനീര്, ഉപ്പ് എന്നിവ കലര്‍ത്തിയ മിശ്രിതവും മുഖത്തെ ഡാര്‍ക് സ്പോട്സ് നീക്കം ചെയ്യാന്‍ ഏറെ നല്ലതാണ് 1ടീസ്പൂണ്‍ ഉപ്പ്, 1 ടീസ്പൂണ്‍ തേന്‍, ഏതാനും തുള്ളി നാരങ്ങാനീര് എന്നിവ കലര്‍ത്തുക. ഇത് ഡാര്‍ക് സ്പോട്സിനു മേല്‍ പുരട്ടി പതുക്കെ സ്‌ക്രബ് ചെയ്യാം. ഇത് ആഴ്ചയില്‍ 2, 3 തവണ ചെയ്യുന്നതു ഗുണം നല്‍കും.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍, പാല്‍പ്പാട, അരിപ്പൊടി
ആപ്പിള്‍ സിഡെര്‍ വിനെഗര്‍, പാല്‍പ്പാട, അരിപ്പൊടി എന്നിവ കലര്‍ത്തിയ മിശ്രിതവും ഏറെ നല്ലതാണ.് 1 ടീസ്പൂണ്‍ അരിപ്പൊടി, അര ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, 1 ടീസ്പൂണ്‍ പാല്‍പ്പാട എന്നിവ കലര്‍ത്തുക. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ അല്‍പം വെള്ളം ചേര്‍ത്തു നേര്‍പ്പിയ്ക്കണം. ഇതില്‍ ബാക്കിയുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് മുഖത്തു പുരട്ടി സ്‌ക്രബ് ചെയ്ത് അല്‍പം കഴിയുമ്പോള്‍ കഴുകാം. ആഴ്ചയില്‍ രണ്ടു മൂന്നു തവണ ഇതു ചെയ്യുന്നത് നല്ലതാണ്.
കുക്കുമ്പര്‍
കുക്കുമ്പര്‍ സ്‌ക്രബും മുഖത്തെ ഇരുണ്ട കുത്തുകള്‍ മാറാന്‍ ഏറെ നല്ലതാണ്. അര കുക്കുമ്പര്‍ എടുത്ത് ഇതിന്റെ ജ്യൂസ് എടുക്കുക. ഇതില്‍ 1 ടീസ്പൂണ്‍ പാല്‍, 1 ടീസ്പൂണ്‍ പഞ്ചസാര, എതാനും തുള്ളി നാരങ്ങാനീര് എന്നിവ ചേര്‍ത്ത് ഇളക്കുക. ഇതു മുഖത്തു പുരട്ടി അല്‍പം സ്‌ക്രബ് ചെയ്തു പിന്നീട് കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടു മൂന്നു തവണ ചെയ്യുന്നതു ഗുണം നല്‍കും.
ഉരുളക്കിഴങ്ങിന്റെ തൊലി, തേന്‍
ഉരുളക്കിഴങ്ങിന്റെ തൊലി, തേന്‍ എന്നിവ കലര്‍ത്തിയും മുഖത്തെ ഡാര്‍ക് സ്പോ്ട്സിനുള്ള പരിഹാരം കാണാം. ഉരുളക്കിഴങ്ങു തൊലി എടുത്ത് അരയ്ക്കുക. ഇതില്‍ തേനും കലര്‍ത്താം. ഇത് മുഖത്ത് കറുത്ത കുത്തുകളുള്ളിടത്തു പുരട്ടി നല്ലപോലെ സ്‌ക്രബ് ചെയ്തു കഴുകാം. ഇതും ആഴ്ചയില്‍ രണ്ടു മൂന്നു തവണയെങ്കിലും അല്‍പനാള്‍ ചെയ്യുക. ഗുണമുണ്ടാകും.
തേന്‍, ചെറുനാരങ്ങാനീര്, ചന്ദനപ്പൊടി
തേന്‍, ചെറുനാരങ്ങാനീര്, ചന്ദനപ്പൊടി തുടങ്ങിയവ കൂട്ടിക്കലര്‍ത്തി കറുത്ത കുത്തുകള്‍ക്കു മുകളില്‍ പുരട്ടുന്നത് ഈ പ്രശ്നത്തിനുള്ളൊരു പരിഹാരമാണ്.
ചന്ദനപ്പൊടി
സവാളയുടെ നീരും സവാള അരച്ചു പുരട്ടുന്നതുമെല്ലാം ഡാര്‍ക് സ്പോടുകള്‍ക്കുള്ള മറ്റു പരിഹാര മാര്‍ഗങ്ങളാണ്.ചന്ദനപ്പൊടി, തൈര്, ചെറുനാരങ്ങാനീര് എന്നിവയ്ക്കൊപ്പം കലക്കി മുഖത്തു പുരട്ടി നോക്കൂ. മുഖത്തിനു നിറം വയ്ക്കും. ഇത് ഡാര്‍ക് സ്പോടുകളുടെ നിറം കുറയ്ക്കുകയും ചെയ്യും.
തൈരിന്റെ ബ്ലീച്ചിംഗ് ഇഫക്ട്
തൈരിന്റെ ബ്ലീച്ചിംഗ് ഇഫക്ട് ഡാര്‍ക് സ്പോട്ടുകളുടെ നിറം കുറയ്ക്കാനുള്ള ഒരു വഴിയാണ്. ഇത് നല്ല ചര്‍മത്തിനും ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും
ചെറുനാരങ്ങാനീര് ഡാര്‍ക് സ്പോടുകള്‍ക്കു മുകളില്‍ പുരട്ടുന്നത് മറ്റൊരു പരിഹാരമാണ്. ഇതിന്റെ ബ്ലീച്ചിംഗ് ഗുണമാണ് ഡാര്‍ക് സ്പോട്ടുകള്‍ അകറ്റാന്‍ സഹായിക്കുന്നത്