ശ്രീലങ്കന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നേട്ടമുണ്ടാക്കി സംസ്ഥാനത്തെ വിമാനത്താവളങ്ങളും എണ്ണക്കമ്പനികളും സര്‍ക്കാരും. ശ്രീലങ്കയില്‍ ഇന്ധനക്ഷാമം രൂക്ഷമായതോടെ, അവിടെനിന്ന് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ ഇന്ധനത്തിനായി ആശ്രയിക്കുന്നത് തിരുവനന്തപുരം വിമാനത്താവളത്തെയാണ്.
മേയ് അവസാനവാരംമുതല്‍ ശ്രീലങ്കന്‍ എയര്‍വേസിന്റെ വിമാനങ്ങള്‍ ടെക്‌നിക്കല്‍ ലാല്‍ഡിങ് എന്നറിയപ്പെടുന്ന സംവിധാനത്തിലൂടെ തിരുവനന്തപുരത്തെത്തി ഇന്ധനം നിറച്ചുതുടങ്ങി. കൊളംബോയില്‍നിന്ന് യൂറോപ്പിലേക്കും ഗള്‍ഫിലേക്കും ഓസ്‌ട്രേലിയയിലേക്കും പോകുന്ന ഒമാന്‍ എയര്‍വേസ്, ഫൈ്‌ലദുബായ്, എയര്‍ അറേബ്യ കമ്പനികളും പിന്നീട് തിരുവനന്തപുരത്ത് ഇന്ധനം നിറയക്കാനെത്തി. വിമാനത്താവള നടത്തിപ്പ് ഏജന്‍സിയായ അദാനി ഗ്രൂപ്പിനും എണ്ണക്കമ്പനികള്‍ക്കും സര്‍ക്കാരിനും ലക്ഷങ്ങളുടെ വരുമാനമാണ് ഈയിനത്തില്‍ ലഭിക്കുന്നത്. ഇതുവരെ 60 വിമാനമാണ് തിരുവനന്തപുരത്തെത്തി ഇന്ധനം നിറച്ചുമടങ്ങിയത്. ഒരു വലിയ വിമാനം ഇന്ധനംനിറച്ച് മടങ്ങുമ്പോള്‍ ഒരുലക്ഷംരൂപവരെ വിമാനത്താവളക്കമ്പനിക്ക് ലാന്‍ഡിങ് ചാര്‍ജ് ഉള്‍പ്പെടെ വരുമാനമുണ്ട്.
സര്‍ക്കാരിന് ഏവിയേഷന്‍ടര്‍ബൈന്‍ ഫ്യൂവലിന്റെ (എ.ടി.എഫ്.) നികുതിയില്‍നിന്നു വരുമാനമുണ്ടാകുന്നു. അഞ്ചുശതമാനമാണ് വിമാന ഇന്ധനത്തിന് സംസ്ഥാനസര്‍ക്കാര്‍ നികുതി. ശ്രീലങ്കയില്‍നിന്നുളള വ്യോമപാതയില്‍ ഏറ്റവും അടുത്തുളള വിമാനത്താവളമെന്നതും ലാന്‍ഡിങ്ങിനും ടേക്ക് ഓഫിനും സുരക്ഷിതമെന്ന വിലയിരുത്തലും തിരുവനന്തപുരത്തിന് ഗുണകരമാകുന്നു. കൊളംബോയില്‍നിന്ന്
സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ക്ക് ക്രൂ ചെയ്ഞ്ചിനും തിരുവനന്തപുരത്ത് സൗകര്യമൊരുക്കിയിട്ടുണ്ട്. ദിവസവും 200- ലധികം വിമാനസര്‍വീസുളള സിങ്കപ്പൂര്‍, ഗള്‍ഫ് വിമാനപാത തിരുവനന്തപുരത്തു കൂടിയാണ് കടന്നുപോകുന്നത്.