- Advertisement -Newspaper WordPress Theme
FEATURESജീന്‍സില്‍ കറയോ? എളുപ്പത്തില്‍ നീക്കാം

ജീന്‍സില്‍ കറയോ? എളുപ്പത്തില്‍ നീക്കാം

വസ്ത്രത്തില്‍ കറ പറ്റുന്നത് സ്വാഭാവികമാണ്. എന്നാല്‍ എണ്ണ കറപോലുള്ളവ കഴുകി വൃത്തിയാക്കുന്നത് കുറച്ചധികം പണിയുള്ള കാര്യമാണ്. പ്രത്യേകിച്ചും ജീന്‍സ് പോലുള്ള വസ്ത്രങ്ങളില്‍. ജീന്‍സില്‍ പറ്റിയ എണ്ണക്കറ എളുപ്പത്തില്‍ വൃത്തിയാക്കാം. ഇങ്ങനെ ചെയ്തു നോക്കൂ.

  1. വസ്ത്രത്തില്‍ എന്തുതരം കറകള്‍ പറ്റിയിരുന്നാലും ഉടനെ വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. കറ കൂടുതല്‍ സമയം ഇരിക്കുംതോറും ഇത് വൃത്തിയാക്കുന്നതും ബുദ്ധിമുട്ടാകുന്നു.
  2. കറപറ്റിയ വസ്ത്രങ്ങള്‍ രാത്രി മുഴുവനും സോപ്പ് പൊടിയില്‍ ഇട്ടുവയ്ക്കാം. ഇത് കറ എളുപ്പത്തില്‍ പോകാന്‍ സഹായിക്കുന്നു. അടുത്ത ദിവസം നന്നായി ഉരച്ച് കഴുകിയാല്‍ പൂര്‍ണമായും കറ പോയി കിട്ടും.
  3. പേപ്പര്‍ ടവല്‍ ഉപയോഗിച്ച് വസ്ത്രത്തില്‍ കറ പറ്റിയ ഭാഗം നന്നായി ഒപ്പിയെടുക്കണം. ഇത് കറയിലുള്ള എണ്ണമയത്തെ വലിച്ചെടുക്കാന്‍ സഹായിക്കുന്നു.
  4. ഡ്രയര്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് ചൂട് കൊള്ളിക്കാന്‍ പാടില്ല. ഇത് വസ്ത്രത്തില്‍ കറ കൂടുതല്‍ പറ്റിപ്പിടിക്കാന്‍ കാരണമാകുന്നു. പിന്നീട് വൃത്തിയാക്കുന്നത് ബുദ്ധിമുട്ടാവുകയും ചെയ്യുന്നു.
  5. കറപറ്റിയ ഭാഗത്ത് കുറച്ച് ബേക്കിംഗ് സോഡ വിതറിക്കൊടുക്കാം. ഒരു മണിക്കൂര്‍ അങ്ങനെ തന്നെ വയ്ക്കണം.
  6. വൃത്തിയുള്ള ബ്രഷ് ഉപയോഗിച്ച് ബേക്കിംഗ് സോഡ വിതറിയ ഭാഗം നന്നായി ഉരച്ച് കഴുകാം. കറയുടെ കാഠിന്യം കുറയുന്നതിനനുസരിച്ച് വൃത്തിയാക്കുന്നതും എളുപ്പമാകുന്നു.
  7. ബേക്കിംഗ് സോഡയ്ക്ക് പകരം ഡിഷ് സോപ്പും വെള്ളവും ഉപയോഗിച്ചും കറ വൃത്തിയാക്കാന്‍ സാധിക്കും. സോപ്പ് പൊടിയെക്കാളും നല്ലത് ഡിഷ് സോപ്പ് ഉപയോഗിക്കുന്നതാണ്.
  8. ബേക്കിംഗ് സോഡയും ഡിഷ് സോപ്പും ഉപയോഗിച്ചതിന് ശേഷവും കറ നീക്കം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ വിനാഗിരി ഉപയോഗിക്കാം. വിനാഗിരി ഒഴിച്ചതിന് ശേഷം കുറച്ച് നേരം അങ്ങനെ തന്നെ വെച്ചിരിക്കാം. ശേഷം നന്നായി കഴുകിയെടുത്താല്‍ മതി.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme