- Advertisement -Newspaper WordPress Theme
HEALTHnewsവെള്ള നിറത്തിലുള്ള ഡ്രസ്സുകളിലെ കറ മാറും നിമിഷങ്ങള്‍ക്കുള്ളില്‍

വെള്ള നിറത്തിലുള്ള ഡ്രസ്സുകളിലെ കറ മാറും നിമിഷങ്ങള്‍ക്കുള്ളില്‍

നമ്മളില്‍ പലരും നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ് വസ്ത്രങ്ങളിലെ കറകള്‍ എങ്ങനെ നീക്കം ചെയ്യാം എന്നുള്ളത്. പ്രത്യേകിച്ച് വെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍ ആണെങ്കില്‍ പറയുകയും വേണ്ട. എന്നാല്‍ ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ വസ്ത്രങ്ങളിലെ കറകള്‍ നമുക്ക് വളരെ വേഗം മാറ്റാന്‍ സാധിക്കും.

കറ പുരണ്ട ഭാഗത്ത് ഉുടന്‍ തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. ഹൈഡ്രജന്‍ പെറോക്സൈഡ് കറയില്‍ നേരിട്ട് പ്രയോഗിക്കുക. ശേഷം കറ മാറുന്നത് വരെ വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടച്ച ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിയാല്‍ മതിയാകും.

വീഞ്ഞ് കൊണ്ടുള്ള നീക്കം ചെയ്യാന്‍ വൃത്തിയുള്ള തുണി ഉപയോഗിച്ച് കറ തുടയ്ക്കുക. ഈര്‍പ്പം ആഗിരണം ചെയ്യാന്‍ കറയില്‍ ഉപ്പ് വിതറുക. എന്നിട്ട് ലിക്വിഡ് ഡിറ്റര്‍ജന്റ് പ്രയോഗിച്ച് തുടയ്ക്കുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. കഴുകുന്നതിന് മുമ്പ്

രക്തം അല്ലെങ്കില്‍ വിയര്‍പ്പ് പോലെയുള്ള കറകളില്‍ ചൂടുവെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് തുണിയില്‍ കറ കടുംനിറത്തിലാകാന്‍ കാരണമാകും. കറ പിടിച്ച വസ്ത്രങ്ങള്‍ കഴുകുന്നതിനു മുമ്പ് തന്നെ സ്റ്റെയിനുകള്‍ കളയാന്‍ ശ്രമിക്കുക.

ബേക്കിംഗ് സോഡ, വെള്ളത്തില്‍ കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കുക. കറ പുരണ്ട ഭാഗത്ത് ഈ പേസ്റ്റ് പുരട്ടുക. പിന്നീട് ഇവിടെ ബ്രഷ് ഉപയോഗിച്ച് മൃദുവായി സ്‌ക്രബ് ചെയ്യുക. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.

എണ്ണക്കറ ആണെങ്കില്‍ ആദ്യം കറയില്‍ ധാന്യപ്പൊടിയോ ടാല്‍ക്കം പൗഡറോ വിതറുക. എന്നിട്ട് പൊടി ബ്രഷ് ചെയ്യുക. ശേഷം കറയില്‍ നേരിട്ട് ലിക്വിഡ് ഡിറ്റര്‍ജന്റ് പ്രയോഗിക്കുക. പിന്നീട് ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളഞ്ഞാല്‍ മതിയാകും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme