- Advertisement -Newspaper WordPress Theme
AYURVEDAവയറുവേദനയും സുഖശോധനയും

വയറുവേദനയും സുഖശോധനയും

ഡോ.എം.ആർ.വാസുദേവൻ നമ്പൂതിരി

എനിക്കു 35 വയസ്സുണ്ട്. ആറുമാസം മുൻപ് ഞാനൊരു കല്യാണ സദ്യയ്ക്കു പോയി. പിറ്റേന്നു മുതൽ എനിക്കു വയറിനൊരു അസ്വസ്ഥത തോന്നിത്തുടങ്ങി. ആദ്യമെല്ലാം വിശപ്പു കുറവും വയറിൽ ഗ്യാസ് വന്നു നിറഞ്ഞതുപോലെ തോന്നിക്കുകയും പെട്ടെന്നു ടോയ്‌ലെറ്റിൽ പോകണമെന്നു തോന്നുകയും ചെയ്യുകയായിരുന്നു. എന്നാൽ, പിന്നീട് ചില ദിവസങ്ങളിൽ ഏഴെട്ടു തവണയെങ്കിലും ടോയ്‌ലെറ്റിൽ പോകേണ്ടതായി വന്നു. രണ്ടുമൂന്നു ഡോക്ടർമാരെ കണ്ടിരുന്നു.

അവസാനം ഇത് െഎബിഎസ് (ഇറിറ്റബിൾ ബൗൾ സിൻഡ്രോം) ആണെന്നു സ്ഥിരീകരിച്ചു. ഇപ്പോൾ അതിനുള്ള ഔഷധങ്ങൾ കഴിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, ഇപ്പോഴും നാലഞ്ചു തവണയെങ്കിലും മലവിസർജനം ചെയ്യേണ്ടിവരുന്നു. ഇതുമൂലം പുറത്തിറങ്ങി യാത്ര ചെയ്യാനും മറ്റും വിഷമം അനുഭവപ്പെടുന്നു. ഇതിനായി എന്തെങ്കിലും ആയുർവേദ ഔഷധങ്ങൾ നിർദേശിക്കാമോ? ഫോണിൽ വിളിച്ച് ചോദിച്ച ഒരു രോഗിയുടെ ആവശ്യമാണ്.

സാധാരണയായി ദിവസേന രണ്ടോ അല്ലെങ്കിൽ മൂന്നു തവണയേ മലം പലർക്കും പോകാറുള്ളൂ. എന്നാൽ പ്രവാഹിക ഗ്രഹണി എന്നീ ചില അവസ്ഥകളിൽ കൂടുതൽ തവണ മലവിസർജനം ഉണ്ടാകാറുണ്ട്. ചിലരിൽ വിശപ്പും ദഹനശക്തിക്കുറവും കാണാറുണ്ട്. കഴിക്കുന്ന ആഹാരത്തിന്റെ പോഷകാംശം വേണ്ട രീതിയിൽ ആഗിരണം ചെയ്യപ്പെടാത്തതിനാൽ ചിലരിൽ ശരീരഭാരം കുറഞ്ഞു വരുന്നതായി കണ്ടിട്ടുണ്ട്. ഭക്ഷണ ക്രമീകരണംകൊണ്ടും രോഗത്തെ നിയന്ത്രിച്ചു നിർത്താൻ കഴിയും.

ആഹാരപദാർഥങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വളരെയേറെ ശ്രദ്ധ വേണം.
ഏതെല്ലാം ആഹാരസാധനങ്ങളാണ് അവനവനു യോജിച്ചതെന്നു കണ്ടുപിടിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ വ്യക്തിപരമായ വ്യത്യാസങ്ങളുണ്ടാകാൻ ഇടയുണ്ട്. സാധാരണയായി അരി, ചെറുപയർ, പഴങ്ങൾ, അധികം പുളിക്കാത്ത മോര്, തൈര് എന്നിവയും മിക്കവാറും പച്ചക്കറികളും യോജിച്ചതാകാൻ ഇടയുണ്ട്. കിഴങ്ങുവർഗങ്ങളിൽ ചേനയും പയറുവർഗങ്ങളിൽ ചെറുപയറും മിക്കവരിലും ഗുണകരമാണ്.

കൂടുതൽ എണ്ണമയമുള്ളതും വറുത്തതും പുളി, എരിവ് എന്നീ രസാധിക്യമുള്ളതുമായ ആഹാരം ഒഴിവാക്കുന്നതാണു നല്ലത്.കൈഡര്യാദി കഷായം, വില്വാദി ഗുളിക, മുസ്താരിഷ്ടം, ഡാഡിമാഷ്ടക ചൂർണം എന്നിവ ഇൗ രോഗത്തിന്റെ വിവിധ അവസ്ഥകളിൽ ആയുർവേദ ഡോക്ടർമാർ ഫലപ്രദമായി ഉപയോഗപ്പെടുത്താറുണ്ട്. ആഹാരം നല്ലതുപോലെ സമയമെടുത്ത് ചവച്ചരച്ചു കഴിക്കുക, ആഹാരകാര്യത്തിൽ സമയക്ലിപ്തത പാലിക്കുക, അവനവനു യോജിച്ച ഭക്ഷണസാധനങ്ങളെ തിരഞ്ഞെടുക്കുക, കൂടുതലായ മാനസിക സമ്മർദം ഒഴിവാക്കുക, കൃത്യമായ ഔഷധങ്ങൾ സേവിക്കുക എന്നിവയിലൂടെ ഇൗ അസുഖത്തെ നമുക്കു നിയന്ത്രിച്ചു നിർത്താൻ കഴിയും

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme