പേരയും സ്ട്രോബറിയും ഇഷ്ടമല്ലാത്തവര്‍ ആരും തന്നെയില്ല. എന്നാല്‍ ഇവ രണ്ടും കൂടി ചേര്‍ന്നാല്‍ എങ്ങനെയുണ്ടാകും, അതാണ് സ്ട്രോബറി പേര . സ്ട്രോബറിയുടെ നിറവും പേരയ്ക്കയുടെ രൂപവുമുള്ള പഴമാണ് സ്‌ട്രോബറി പേരയ്ക്ക. രുചിയില്‍ മാത്രമല്ല പോഷക സമൃദ്ധവുമാണ് ഈ ഫലം.
ചൈനീസ് പേരക്ക, പര്‍പ്പിള്‍ പേരക്ക എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. വളര്‍ത്താന്‍ വലിയ രീതിയിലുള്ള മുന്നൊരുക്കങ്ങളൊന്നും സ്ട്രോബറി പേരയ്ക്ക് ആവശ്യമില്ല. സാധാരണ പേരയ്ക്ക പോലെ മഞ്ഞ നിറത്തിലുള്ള സ്‌ട്രോബറി പേര ലഭ്യമാണ്. പുളി കലര്‍ന്ന മധുരവും സുഗന്ധവുമാണ് സ്‌ട്രോബറി പേരയെ വ്യത്യസ്തമാക്കുന്നത്.
സ്‌ട്രോബറി പേരയുടെ ഗുണങ്ങള്‍
വിറ്റാമിന്‍ എ, സി, ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാല്‍ സമ്പന്നമാണ് പേരയ്ക്ക. ഇവയില്‍ കട്ടി കുറഞ്ഞ നാരുകളായ പെക്റ്റിന്‍ അടങ്ങിയിരിക്കുന്നു. രക്തത്തിലെ കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനും ദഹനം സുഗമമാക്കുന്നതിനും ചെറിയ പഴങ്ങള്‍ ഉത്തമമാണ്. സ്ട്രോബെറി പേരയിലെ വിത്തുകളില്‍ ഒമേഗ 3, 6 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഗുണം ചെയ്യുന്നു.