in , , , , , , ,

തെരുവുനായ നിയന്ത്രണം ; നിരീക്ഷണ കമ്മിറ്റിയില്ലാതെ തദ്ദേശസ്ഥാപനങ്ങള്‍

Share this story

സംസ്ഥാനത്ത് തെരുവുനായ് ശല്യം വര്‍ധിക്കുകയും പേവിഷ ബാധ സ്ഥിരീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ നിരീക്ഷണ കമ്മിറ്റിയില്‍ രൂപവത്കരിക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അലംഭാവം. കമ്മിറ്റി രൂപവത്കരിക്കാത്ത നിരവധി പഞ്ചായത്തുകളും നഗരസഭകളും ഇപ്പോഴുമുണ്ട്. കഴിഞ്ഞ മാസം വരെയുള്ള കണക്കനുസരിച്ച് 34 ഗ്രാമപഞ്ചായത്തുകളിലും 36 നഗരസഭകളിലും മോണിറ്ററിമങ് കമ്മിറ്റികള്‍ രൂപവത്കിച്ചിട്ടില്ല. പാലക്കാട്, ആലപ്പുഴ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളാണ് ഇതില്‍ കൂടുതലും.

ഗ്രാമപഞ്ചായത്തുകള്‍ പ്ലാന്‍ ഫണ്ടില്‍ നിന്നോ തനത് ഫണ്ടില്‍നിന്നോ നിശ്ചിത തുക വകയിരുത്തിയാണ് അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി)പദ്ധതി ആവിഷ്‌കരിക്കുന്നത്. വകയിരുത്തിയ തുക വിനിയോഗിച്ച് സംയുക്ത പ്രോജക്ടായി ജില്ലാപഞ്ചായത്തിന്റേയും മറ്റും നേതൃത്വത്തിലാണ് ഗ്രാമപഞ്ചായത്തുകള്‍ പദ്ധതി നടപ്പാക്കുന്നത്. നഗരസഭ ഉള്‍പ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേരിട്ടാണ് എ.ബി.സി പദ്ധതിയുടെ നിര്‍വ്വഹണം നടത്തിവരുന്നത്.

ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍വഹണ ഏജന്‍സിയായ കുടുംബശ്രീക്ക് ഫണ്ട് കൈമാറുകയും മൃഗസംരക്ഷണ വകുപ്പിന്റെ സബായത്തോടെ എ.ബി.സി പദ്ദതി നടപ്പാക്കിവരികയും ചെയ്തിരുന്നു. എന്നാല്‍ വിഷയത്തില്‍ ഹൈകോടതിയുടെ ഇടപെടല്‍ ഉണ്ടായതോടെ ഇത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കയാണ്.

കുടുംബശ്രീയുടെ അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയിലെ രജിസ്‌ട്രേഷന്‍, മേഖലയിലെ തൊഴില്‍ വൈദഗ്ധ്യംഎന്നീ മാനദണ്ഡങ്ങളെ ക്കുറിച്ച് അന്വേഷണം നടത്തി പരിശോധിച്ച് വ്യക്തത വരുത്തുന്നത് വരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എ.ബി.സി പദ്ദതിക്ക് വേണ്ടി കുടുംബശ്രീക്ക് തുക കൈമാറാന്നത് നിര്‍ത്തി വെക്കാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് പാര്‍പ്പിക്കണമെന്ന ആവശ്യം ശക്തമാണ്. ഷെല്‍ട്ടര്‍ നിര്‍മാണത്തിന് വേണ്ട ധനസഹായം അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ നിന്നോ മൃഗസംരക്ഷണ വകുപ്പില്‍ നിന്നോ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നത് തിരിച്ചടിയായിട്ടാണ് അധികൃതര്‍ കാണുന്നത്.

തെരുവുനായ്് നിയന്ത്രണം ; നിരീക്ഷണ കമ്മിറ്റിയില്ലാതെ തദ്ദേശസ്ഥാപനങ്ങള്‍

പേവിഷ വാക്‌സിന്‍ : സംസ്ഥാനത്ത് ആവശ്യം മൂന്നിരട്ടി കൂടി ;ഒരാഴ്ച്ച കൊണ്ട് 5000 വയല്‍ തീര്‍ന്നു+

ഏറ്റവുമധികം മരുന്ന് കഴിക്കുന്നത് മലയാളികള്‍