in ,

കടുത്ത മാനസിക സമ്മര്‍ദം അമിത വണ്ണത്തിലേക്ക് നയിക്കും

Share this story

കടുത്ത മാനസിക സമ്മര്‍ദം തടി കൂടാന്‍ കാരണമാകുന്നുവെന്ന് പുതിയ പഠനം. ഒഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്.

53 വയസ് പ്രായമുള്ള 58 സ്ത്രീകളിലായി നടത്തിയ പരീക്ഷണങ്ങളിലാണ് ഈ കണ്ടെത്തല്‍.മാനസിക സമ്മര്‍ദം ദഹനപ്രക്രിയയെ തടസപ്പെടുത്തുന്നു എന്നതിനാലാണ് ഇത്തരക്കാര്‍ അമിത വണ്ണം വയ്ക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു.

ഇത് കൂടാതെ മാനസികസമ്മര്‍ദം അനുഭവിക്കുന്ന സ്ത്രീകളുടെ ശരീരത്തില്‍ ഇന്‍സുലിന്റെ അളവ് വര്‍ധിക്കുന്നു.

ഇന്‍സുലിന്‍ ഹോര്‍മോണുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് കാരണമാകുന്നതിനാല്‍ ഇതും പൊണ്ണത്തടി വയ്ക്കാന്‍ കാരണമാകുന്നു. മാനസിക സമ്മര്‍ദങ്ങള്‍ അനുഭവിക്കുന്നവര്‍ തെറ്റായ രീതിയിലുള്ള ഭക്ഷണശീലം പിന്തുടരുകയാണെങ്കില്‍ വണ്ണം ഓട്ടോ വിളിച്ച് നിങ്ങളിലേക്കെത്തും. എല്ലാ കാര്യങ്ങളോടും പോസിറ്റീവായ സമീപനം പുലര്‍ത്തുക. അനാവശ്യമായി ടെന്‍ഷനടിച്ച് ആരോഗ്യം കേടുവരുത്താതെ സൂക്ഷിക്കൂ.

നവജാത ശിശുക്കളിലെ ബാക്ടീരിയ ആക്രമണം; മുലപ്പാലിലെ പഞ്ചസാര അത്യുത്തമം

ക്യാന്‍സറിനെ തടഞ്ഞു നിര്‍ത്താന്‍ ചില മാര്‍ഗ്ഗങ്ങള്‍