തലച്ചോറിന്റെ ഒരു ഭാഗത്തേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയോ തലച്ചോറിലെ രക്തക്കുഴൽ പൊട്ടുകയോ ചെയ്യുന്നതാണ് പക്ഷാഘാതം. ഓക്സിജൻ ഇല്ലാതെ, തലച്ചോറിലെ കോശങ്ങൾ വേഗത്തിൽ മരിക്കാൻ തുടങ്ങുകയും ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗം തളർന്നു പോകുകയോ ശരീരം മുഴുവനായി തളർന്നു പോകുകയോ ചെയ്യാം.
മുഖം കോടി പോകുകയോ സംസാരിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുകയോ സംസാരശേഷി നഷ്ടപ്പെടുകയോ ശരീരത്തിൻ്റെ ചലന ശേഷി പൂർണ്ണമായി നഷ്ടപ്പെടുകയോ ഭാഗികമായി നഷ്ടപ്പെട്ടു പോകുകയോ ചെയ്യുന്നു. സ്ട്രോക്ക് സംഭവിക്കുന്നതിൻ്റെ ലക്ഷണങ്ങൾ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നു – മുഖം തളരുക, കൈകൾക്ക് ബലഹീനത, സംസാര വൈകല്യം, കടുത്ത തലവേദന. ഇതൊരു മെഡിക്കൽ എമർജൻസിയാണ് ഇത്തരം ഘട്ടം ഉണ്ടായാൽ ഉടൻ തന്നെ ഹോസ്പിറ്റൽ എത്തിക്കണം.
- മുഖക്കുരു കാണുക, മരവിപ്പ് അനുഭവപ്പെടുക, പ്രത്യേകിച്ച് ഒരു വശത്ത്
- *കാലിന്റെ ബലഹീനത, കൈകൾക്ക് ബലഹീനത, അവ ഉയർത്താൻ കഴിയാതെ വരിക,
- സംസാരിക്കാനുള്ള ബുദ്ധിമുട്ട് അല്ലെങ്കിൽ വാക്കുകൾ നഷ്ടപ്പെടുന്ന രീതിയിലുള്ള സംസാരം.
- പെട്ടെന്നുള്ള ലക്ഷണം കഠിനമായ തലവേദന, ഒരു കണ്ണിലോ കാഴ്ച മണ്ഡലത്തിന്റെ ഒരു ഭാഗത്തോ കാഴ്ച നഷ്ടപ്പെടൽ, തലകറക്കം, എന്തന്നില്ലാത്ത അസ്വസ്ഥത, ഇവയെല്ലാം പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളാണ്.
ഇസ്കെമിക് സ്ട്രോക്ക്
സംഭവിക്കുന്നത് തലച്ചോറിലേക്ക് രക്തം കട്ടപിടിക്കുന്നത് വഴിയാണ്. രക്തക്കുഴലുകൾ രക്തം കട്ടപിടിക്കുന്നത് തടയുകയോ ഇടുങ്ങിയതാക്കുകയോ ചെയ്യുമ്പോഴാണ്. ഈ തടസം മൂലം ഓക്സിജനും പോഷകങ്ങളും തടസ്സപ്പെടുന്നതിനാൽ തലച്ചോറിലെ ടിഷ്യു മരിക്കാൻ തുടങ്ങുന്നു. രക്തപ്രവാഹം വേഗത്തിൽ പുനഃസ്ഥാപിക്കുന്നതാണ് പ്രധാന ചികിത്സ ‘ സാധാരണയായി ക്ലട്ട്-ഡിസോൾവിംഗ് മരുന്നുകൾ (ടിപിഎ) അല്ലെങ്കിൽ മെക്കാനിക്കൽ ത്രോംബെക്ടമി നൽകുന്നു.
ഹെമറാജിക് സ്ട്രോക്ക്
സംഭവിക്കുന്നത് തലച്ചോറിലെ ഒരു രക്തക്കുഴൽ പൊട്ടി തലച്ചോറിലേക്കോ പരിസര പ്രദേശങ്ങളിലോ രക്തസ്രാവമുണ്ടാകുമ്പോഴാണ്. രക്തസ്രാവം BP വർദ്ധിപ്പിക്കുകയും തലച്ചോറിലെ ടിഷ്യു കംപ്രസ് ചെയ്യുകയും രക്തയോട്ടം കുറയ്ക്കുകയും ചെയ്യുന്നു.
ഇൻട്രാസെറിബ്രൽ ഹെമറേജ് (തലച്ചോറിലേക്ക് രക്തസ്രാവം), സബ്അരാക്നോയിഡ് ഹെമറേജ് (തലച്ചോറിന് ചുറ്റുമുള്ള സ്ഥലത്തേക്ക് രക്തസ്രാവം) എന്നിവയാണ് രണ്ട് പ്രധാന പ്രശ്നങ്ങൾ. ഉയർന്ന രക്തസമ്മർദ്ദം, അന്യൂറിസം, ധമനികളിലെ തകരാറുകൾ, ട്രോമ എന്നിവയാണ് കാരണങ്ങൾ.
BP നിയന്ത്രിക്കൽ, രക്തസ്രാവം തടയൽ, ചിലപ്പോൾ ഹെമറ്റോമ ശസ്ത്രക്രിയ എന്നിവയാണ് അലോപ്പതിയിലെ പ്രധാന ചികിത്സയിൽ ഉൾപ്പെടുന്നത്. രണ്ടും മെഡിക്കൽ അടിയന്തരാവസ്ഥകളാണ്; സമയബന്ധിതമായ സ്ട്രോക്ക് തിരിച്ചറിയലും ശരിയായ ചികിത്സയും മാണ് അതിജീവനത്തിനു സാധ്യമാക്കുന്നത്.
സ്ട്രോക്കിൻ്റെ കാരണങ്ങൾ
അനിയന്ത്രിതമായ BP, അമിത ടെൻഷൻ, ഉറക്കമില്ലായ്മ, ഹോർമോണുകളുടെ തകരാറുകൾ ,Bp ക്ക് കഴിക്കുന്ന ഇംഗ്ലീഷ് മരുന്നുകൾ, മറ്റ് ഇംഗ്ലീഷ് മരുന്നുകളുടെ പാർശ്വഫലങൾ , അമിത ഭക്ഷണം, പൊണ്ണതടി, അസമയത്തുള്ള ഭക്ഷണം, ലഹരി വസ്തുക്കളുടെ ഉപയോഗം, പുകവലി, ജീവിത ശീലങ്ങളിലെയും ഭക്ഷണ ശീലങ്ങളിലെയും മാറ്റങ്ങൾ, വ്യായാമ ഇല്ലായ്മ
പ്രകൃതി ചികിൽസ സമീപനം
സ്ട്രോക്കിന്റെ സാഹചര്യത്തിന് മുമ്പ് സ്ട്രോക്ക് വരാതിരിക്കാനോ സ്ട്രാക്കിന് ശേഷമുള്ള സാഹചര്യം തരണം ചെയ്യാനോ ആണ് പ്രകൃതി ചികിൽസ ചെയ്യാൻ കഴിയുക. അടിയന്തരഘട്ടത്തിൽ മോഡേൺ മെഡിസിൻ്റെ ക്യാഷ്യാലിറ്റി ഉപയോഗിക്കേണ്ടത്. സ്ടോക്ക് വരാതിരിക്കാൻ മുകളിൽ പറഞ്ഞിരിക്കുന്ന കാരണങ്ങളെ ജീവിതത്തിൽ നിന്നും ഒഴിവാക്കുകയാണ് വേണ്ടത്. ഭക്ഷണ ശീലങ്ങളും ജീവിത രീതികളിലും മാറ്റങ്ങൾ വരുത്താതെ സ്ടോക്ക് നെ അതിജീവിക്കുക സാധ്യമല്ല.
ദിവസം 8 മണ ക്കൂർ ഉറങ്ങുക. ടെൻഷൻ ഒഴിവാക്കുക, ദിവസം 15 glass ൽ കുറയാതെ വെള്ളം കുടിക്കുക. BP, ഷുഗർ എന്നിവ സ്ഥിരം നിയന്ത്രണ വിധേയമാക്കുക. 20 മിനിറ്റിൽ കുറയാതെ വെയിൽ കൊള്ളുക”ചെരുപ്പില്ലാതെ ചെറിയ രീതിയിൽ നടക്കുക, എല്ലാ ജോയ്ൻ്റ്കളും അനങ്ങത്തക്കവിധത്തിൽ വ്യായാമം ചെയ്യുക നിത്യം ധ്യാനം ചെയ്യുക. യോഗ പരിശീലിക്കുക. വറുത്തതും ,പൊരിച്ചതും ‘ബേക്കറി, കോളകൾ , പാക്കറ്റ് ഭക്ഷണസാധനങ്ങൾ എന്നിവ ഒഴിവാക്കുക. ഭക്ഷണത്തിൽ എരിവ്, ഉപ്പ്, പുളി ഇവ കുറക്കുക, ഇത്തരം കാര്യങൾ ഒഴിവാക്കിയാൽ സ്ട്രോക്ക് വരാതെ നോക്കാം
സ്ട്രോക്ക് വന്നവർ രോഗത്തിൻ്റെ കാഠിന്യം . കാലപ്പഴക്കം , ആരോഗ്യം എന്നിവ പരിഗണിച്ച് വിദഗ്ധനായ ഒരു പ്രകൃതി ചികിൽസകൻ്റെ ശിക്ഷണത്തിൽ ചികിൽസ ആരംഭിച്ചാൽ നിലവിലെ സാഹചര്യത്തിൽ നിന്നും 50% മുകളിൽ രോഗത്തിൻ്റെ കാഠിന്യം കുറച്ചെടുക്കാനും സ്വന്തമായി അവരവരുടെ കാര്യങ്ങൾ ചെയ്യാനും സാധിക്കും.
വർഷങ്ങളായി കാലുകളും കൈകളും ചലിക്കാൻ കഴിയാത്തവരും , നടക്കാൻ കഴിയാത്തവരും, സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ളവർക്കും വാക്കർ ഉപയോഗിക്കേണ്ടവർക്കും കാര്യമായമാറ്റങ്ങൾ വരുത്താനും, സ്വന്തമായി കാര്യങ്ങൾ നിർവഹിക്കാനും പ്രകൃതി ചിക്ൽസയിലൂടെ സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ബോൺ തെറാപ്പിയിലൂടെ അത്ഭുങ്ങൾ സംഭവിച്ചിട്ടുണ്ട്. രോഗം വന്നവർ കറുവപ്പട്ട കഴിക്കുന്നതും, കറുക പുല്ല്, കുമ്പളം + തഴുതാമ, വാഴപ്പിണ്ടി + കൂവളത്തില ഇവജൂസാക്കി കുടിക്കുകയും ചില ഫുഡ് സപ്ലിമെൻ്റ് കഴിക്കുന്നതും രോഗത്തിൻ്റെ തീവ്രത കുറക്കാനും, ജീവിതത്തിലേക്ക് തിരിച്ചു വരാനും കഴിയുന്നതാണ്.




