in , , , , , ,

അന്നജം കുറച്ച് മാംസ്യം കൂട്ടി പ്രമേഹത്തെ ചെറുക്കണമെന്ന് പഠനം

Share this story

ആഹാരത്തില്‍ അന്നജത്തിന്റെ അളവ് കുറച്ച് മാംസ്യം കൂടുതല്‍ ഉള്‍പ്പെടുത്തി ടൈപ്പ്-2 പ്രമേഹത്തെ ചെറുക്കണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ സി എം ആര്‍) പ്രമേഹരോഗികളുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഐ സി എം ആറിന്റെ പ്രമേഹവിഭാഗം നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാത്യമുളളത്

പ്രതിദിനഭക്ഷണത്തില്‍ 50 മുതല്‍ 55 വരെ ശതമാനം അന്നജവും 20 ശതമാനം മാംസ്യവും ഉള്‍പ്പെടുത്തണം പുതുതായി പ്രമേഹം കണ്ടെത്തിയവര്‍ പ്രതിദിനം 49-54 ശതമാനം അന്നജം,19-20 ശതമാനം കൊഴുപ്പ്, അഞ്ച്-ആറ് ശതമാനം നാരുകള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പ്രമേഹസാധ്യതയുളളവരുടെ ഭക്ഷണക്രമം 50-56 ശതമാനം അന്നജം, 18-20 മാംസ്യം, 21-27 കൊഴുപ്പ്, മൂന്ന്-അഞ്ച് ശതമാനം നാരുകള്‍ എന്നിങ്ങനെയാകണം. അന്നജത്തിന്റെ ഉയര്‍ന്ന ഉപഭോഗമാണ് ഇന്ത്യയിലെ പ്രമേഹ ബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ പ്രധാനകാരണം ഇന്ത്യക്കാരുടെ മൊത്തം കലോറി ഉപഭോഗത്തിന്റെ 75 ശതമാനം വരെ അന്നജമാണ്. പത്തുശതമാനമേ മാംസ്യമുളളൂ വെളള അരി, ഗോതമ്പ് എന്നിവയുടെ അമിത ഉപഭോഗം പ്രമേഹസാധ്യത വര്‍ധിപ്പിക്കുമെന്ന് പലപഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്.

20 ശതമാനം കേരളത്തില്‍

രാജ്യത്തെ പ്രേമഹബാധിതരില്‍ 20 ശതമാനം കേരളത്തിലാണ്. ദേശീയ ശരാശരിയുടെ എട്ടിരട്ടിയാണിത്. ഈയിടെ അച്യുത മേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സറ്റഡീസിന്റെ പഠനപ്രകാരം കേരളത്തില്‍ 1000-ല്‍ 138.2 പേര്‍ ടൈപ്പ്-2 പ്രമേഹസാധ്യതപ്പട്ടികയിലുണ്ട്. ഇന്ത്യയില്‍ 7.4 കോടി പേര്‍ പ്രമേഹരോഗികളാണ്.

ഹൃദയാഘാതം: സ്ത്രീകളില്‍ ഒരു മാസം മുന്‍പ് പ്രത്യക്ഷമാകു ഈ സൂചന അവഗണിക്കരുത്

ഹ്യദയസ്തംഭനത്തിന്റെ ഈ നാലു ലക്ഷണങ്ങള്‍ മറന്നു പോകരുത്