- Advertisement -Newspaper WordPress Theme
Blogഗര്‍ഭകാലത്ത് പാരസെറ്റാമോള്‍ കഴിച്ചാല്‍ കുട്ടികളില്‍ എഡിഎച്ച്ഡി ഉണ്ടാകുമെന്ന് പഠനം

ഗര്‍ഭകാലത്ത് പാരസെറ്റാമോള്‍ കഴിച്ചാല്‍ കുട്ടികളില്‍ എഡിഎച്ച്ഡി ഉണ്ടാകുമെന്ന് പഠനം

ഗര്‍ഭകാലത്ത് ഉപയോഗിക്കാവുന്ന ഏറ്റവും സുരക്ഷിതമായ വേദന സംഹാരിയാണ് പാരസെറ്റാമോള്‍(അസറ്റാമിനോഫെന്‍) എന്നാണ് പൊതുവേ എല്ലാവരും വിശ്വസിച്ചിരുന്നത്. എന്നാല്‍ പുതിയ ഗവേഷണം തെളിയിക്കുന്നത് ഗര്‍ഭിണികളില്‍ പാരസെറ്റാമോളിന്റെ ഉപയോഗം ജനിക്കുന്ന കുട്ടികളില്‍ എഡി എച്ച് ഡി സാധ്യതയുണ്ടാക്കുന്നുണ്ടെന്നാണ്. ഗര്‍ഭസ്ഥ ശിശുവിന്‍റെ മസ്തിഷ്കവികസനത്തില്‍ ഇത് സ്വാധീനിക്കുമെന്ന മുന്നറിയിപ്പാണ് പഠനം നല്‍കുന്നത്.

ഗര്‍ഭസ്ഥ ശിശുവിന് ഹാനികരമായേക്കാവുന്ന ഘടകങ്ങള്‍ പാരസെറ്റാമോളില്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനം പറയുന്നു. മരുന്നിന്റെ ദീര്‍ഘകാല അപകട സാധ്യതയെക്കുറിച്ച് സമഗ്രമായി ഗവേഷണം നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ , യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി, അമേരിക്കന്‍ കോളജ് ഓഫ് ഒബ്‌സ്ട്രക്ഷന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റ് തുടങ്ങിയ ഏജന്‍സികള്‍ പറയുന്നത് ഗര്‍ഭകാലത്ത് ഏറ്റവും കുറഞ്ഞ അളവില്‍ പോലും പാരസെറ്റാമോള്‍ ഉപയോഗിക്കുമ്പോള്‍ കുറഞ്ഞ അപകട സാധ്യതയുണ്ടെന്നാണ്.മരുന്നിന്റെ സുരക്ഷ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ പരിശോധിക്കേണ്ട സമയമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.


യുഎസിലെ വാഷിങ്ടന്‍ സര്‍വകലാശാല പഠനസംഘം 307 ഗര്‍ഭിണികളിലാണ് പഠനം നടത്തിയത്. ഇവരുടെ രക്തത്തിലെ അസെറ്റാമിമോഫെന്റെ അളവ് ഗവേഷകര്‍ നിരീക്ഷിച്ചു. പാരസെറ്റമോള്‍ ഉപയോഗിക്കുന്നവരിലെ കുട്ടികള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് എഡിഎച്ച്ഡി ഉണ്ടാകുന്നതിനുള്ള സാധ്യത മൂന്നിരിട്ടിയാണെന്നാണ് പഠനത്തില്‍ പറയുന്നത്.

എന്താണ് ADHD
പഠനം,തൊഴില്‍, അല്ലെങ്കില്‍ സാമൂഹിക പ്രവര്‍ത്തനങ്ങളെ ഗണ്യമായി തടസപ്പെടുത്തുന്ന ശ്രദ്ധക്കുറവ് അല്ലെങ്കില്‍ ഹൈപ്പര്‍ ആക്ടിവിറ്റി ആണ്എഡിഎച്ച്ഡി. ജനിതകമായി, കുട്ടിക്കാലത്തുണ്ടായ എന്തെങ്കിലും അനുഭവങ്ങള്‍, നേരത്തെയുള്ള ജനനം, തലച്ചോറിനേറ്റ പരിക്ക്, പാരിസ്ഥിതികമായ വിഷവസ്തുക്കളുമായുള്ള സമ്പര്‍ക്കം പുലര്‍ത്തല്‍, അമ്മയുടെ പുകവലി, മദ്യപാനം തുടങ്ങി എഡിഎച്ച്ഡി കുട്ടികളിലുണ്ടാകാന്‍ നിരവധി കാരണങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

എങ്ങനെയാണ് ശ്രദ്ധക്കുറവ് ഉണ്ടാകുന്നത്
ജോലികളിലോ കളികളിലോ ശ്രദ്ധ നിലനിര്‍ത്തുന്നതില്‍ ബുദ്ധിമുട്ട്, ശ്രദ്ധക്കുറവ് കാരണം പതിവ് തെറ്റുകള്‍ വരുത്തുക, നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിലോ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിലോ പരാജയം, മാനസികമായി നിരന്തരം പരിശ്രമിക്കേണ്ട ജോലികള്‍ (ഉദാഹരണത്തിന്, ഗൃഹപാഠം) ഒഴിവാക്കുക, ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടയ്ക്കിടെയുള്ള മറവി, ബാഹ്യ ഉത്തേജനങ്ങള്‍ അല്ലെങ്കില്‍ ബന്ധമില്ലാത്ത ചിന്തകള്‍ മൂലം എളുപ്പത്തില്‍ ശ്രദ്ധ തിരിക്കും,ജോലികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ (ഉദാ: താക്കോലുകള്‍, പുസ്തകങ്ങള്‍, സ്‌കൂള്‍ സാമഗ്രികള്‍) നഷ്ടപ്പെടുന്നത്.

ഹൈപ്പര്‍ ആക്ടിവിറ്റി-ഇംപള്‍സിവിറ്റി ലക്ഷണങ്ങള്‍
പ്രതീക്ഷിക്കുന്ന സാഹചര്യങ്ങളില്‍ ഇരിക്കാനുള്ള കഴിവില്ലായ്മ, മറ്റുള്ളവരുടെ സംസാരം അമിതമായി തടസ്സപ്പെടുത്തുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുക, ശാന്തമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനോ കളിക്കാനോ കഴിയാത്ത അവസ്ഥ, അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ ആവേശത്തോടെ തീരുമാനമെടുക്കല്‍.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme