in , , , ,

ദേശീയതലത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച നഴ്‌സിനുള്ള ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് സൂസന്‍ ചാക്കോയ്ക്ക്

Share this story

കൊല്ലം ജില്ലാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് വണ്‍ ആയ സൂസന്‍ ചാക്കോ ദേശീയതലത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച നഴ്‌സിനുള്ള അവാര്‍ഡ് നേടി കൊല്ലം ജില്ലയുടെയും മലയാളി നഴ്‌സിംഗ് സമൂഹത്തിന്റെയും യശസ്സ് വാനോളം ഉയര്‍ത്തിയത്.


പരുമല സ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ നിന്നും നഴ്‌സിങ്ങില്‍ ഡിപ്ലോമയും, വാളകം മെഴ്‌സി കോളേജ് ഓഫ് നഴ്‌സിങ്ങില്‍ നിന്നും പോസ്റ്റ് ബേസിങ് നഴ്‌സിങ്ങും പൂര്‍ത്തിയാക്കിയ സൂസന്‍ 2004 ല്‍ ആണ് ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നേഴ്‌സായി ജോലിയില്‍ പ്രവേശിക്കുന്നത്.


കോവിഡ് കാലഘട്ടത്തില്‍ ഹോസ്പിറ്റല്‍ ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ നഴ്‌സിങ് ഓഫീസര്‍ ആയി പ്രവര്‍ത്തിക്കുകയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അതിന് വേണ്ടി പരീശീലനം നല്‍കുകയും ചെയ്തു. ഇത് കൂടാതെ കായ കല്പില്‍ കൊല്ലം ജില്ലാ ആശുപത്രിക്ക് ഒന്നാം സ്ഥാനം നേടിയെടുക്കാനും അശ്രാന്ത പരിശ്രമം നടത്തുകയും ചെയ്തത്  ജൂറി പ്രത്യേകം പരിഗണിക്കുകയും ചെയ്തു.  2016 - 2019 കാലഘട്ടത്തില്‍ നഴ്‌സിങ് സ്‌ക്കൂളിന്റെ ടൂട്ടര്‍ ആയും പ്രവര്‍ത്തിച്ച സൂസന്‍ വിവിധ ക്വാളിറ്റി അസസ്െമന്റ് പ്രോഗ്രാമുകളുടെ അസെസര്‍ കൂടിയാണ്.

മൂന്ന് മക്കളുടെ അമ്മ കൂടിയായ സൂസന്റെ ഭര്‍ത്താവ് കൊല്ലം കണ്ണനല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകനാണ്.

കേള്‍ക്കൂ കേള്‍ക്കൂ കേട്ടുകൊണ്ടേയിരിക്കൂ…ആര്‍.ജെ അഞ്ജലി

അര്‍ബുധം മുതല്‍ ഹൃദ്രോഗം വരെ ചെറുക്കാന്‍ കഴിവുള്ള ചായ