ലോകമെമ്പാടുമായി ഓരോ വര്‍ഷവും 127 ലക്ഷം പേര്‍ക്ക് അര്‍ബുദ ബാധ കണ്ടെത്തപ്പെടുന്നു. 76 ലക്ഷം മരണങ്ങള്‍. ഇതില്‍ മൂന്നില്‍ രണ്ടു മരണങ്ങളും ദരിദ്ര-വികസ്വര രാജ്യങ്ങളില്‍. കര്‍ശനമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍, 2030 ആകുമ്പോഴേക്കും, കാന്‍സര്‍ മരണങ്ങള്‍ 80 ശതമാനം വര്‍ദ്ധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. അതായത്, പ്രതിവര്‍ഷം 260 ലക്ഷം പുതിയ കാന്‍സര്‍ രോഗികളും 170 ലക്ഷം കാന്‍സര്‍ മരണങ്ങളും ഉണ്ടാകും. എയ്ഡ്‌സ്, മലമ്പനി ക്ഷയം എന്നിവകൊണ്ട് ഉള്ള മരണങ്ങളെക്കാള്‍ കൂടുതല്‍ മരണങ്ങള്‍ കാന്‍സര്‍ മൂലമുണ്ടാകും. പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ മൂന്നിലൊന്നു കാന്‍സര്‍ ബാധകളും തടയാമെന്നും, മറ്റൊരു മൂന്നിലൊന്നു കാന്‍സര്‍ ബാധകള്‍, മുന്‍കൂട്ടി ഉള്ള രോഗ നിര്‍ണയ-ചികിത്സയിലൂടെ ഒഴിവാക്കാമെന്നുമാണ് ഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളത്.
ബ്രസ്റ്റ് കാന്‍സര്‍
മാറിടത്തിലുണ്ടാകുന്ന മുഴകളും തടിപ്പുകളുമാണ് ലക്ഷണങ്ങള്‍. ദിവസവും സ്വയം സ്തനപരിശോധന നടത്തി ഇവ കണ്ടെത്താനാവും.
ബ്ലഡ് കാന്‍സര്‍
ഇടയ്ക്കിടെ വന്നു പോയിക്കൊണ്ടിരിക്കുന്ന അധികം ഊഷ്മാവില്ലാത്ത പനിയാണ് പ്രധാന ലക്ഷണം
കുടലിലെ കാന്‍സര്‍
മലത്തിലുണ്ടാകുന്ന രക്താംശമാണ് കോളന്‍കാന്‍സറിന്റെ പ്രധാന ലക്ഷണം. പൈല്‍സ് പോലുളള രോഗങ്ങളും മലബന്ധവുമെല്ലാം രക്താംശത്തിനു കാരണമാകുമെങ്കിലും ഇടയ്ക്കിടെ മലത്തില്‍ രക്തം കാണുന്നത് കുടലിലെ കാന്‍സര്‍ ലക്ഷണവുമാകാം. ഇടയ്ക്കിടെ മാറി മാറി വരുന്ന മലബന്ധവും വയറിളക്കവും കുടല്‍ കാന്‍സറിന്റെ ലക്ഷണങ്ങളാകാം.
ഗര്‍ഭാശയ കാന്‍സര്‍
മാസമുറ സമയത്ത് അമിതമായ രക്തസ്രാവമുണ്ടെങ്കിലോ മാസമുറ സമയത്തല്ലാതെ ബ്ലീഡിങ്ങുണ്ടാകുകയോ ചെയ്യുകയാണെങ്കില്‍ ഗര്‍ഭാശയമുഖ കാന്‍സറിന്റ പ്രധാന ലക്ഷണമുണ്ട്.
ലംഗ് കാന്‍സര്‍
നാലാഴ്ചയില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന ചുമ, ശരീരഭാരം നഷ്ടമാകല്‍, ഇടയ്ക്കിടെ വന്നു പോകുന്ന പനി എന്നിവയാണ് ലംഗ് കാന്‍സറിന്റെ ലക്ഷണങ്ങള്‍
സ്‌കിന്‍ കാന്‍സര്‍
ചര്‍മ്മത്തില്‍ നിറവ്യത്യാസമുണ്ടാകുകയോ മുറിവുകള്‍ക്ക് പെട്ടെന്ന് വലിപ്പം വയ്ക്കുകയോ ചെയ്താല്‍ ഇത് സ്‌കിന്‍ കാന്‍സറിന്റെ ലക്ഷണമായേക്കാം.
വയറ്റിലെ കാന്‍സര്‍
സ്ഥിരമായി ഭക്ഷണം കഴിച്ചാല്‍ ദഹിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുകയും വയറെരിയുകയും ചെയ്യുന്നത്, രക്തം ഛര്‍ദ്ദിക്കുക എന്നിവ വയറ്റിലെ കാന്‍സറിന്റെ ലക്ഷണങ്ങളാണ്.
ബ്രയിന്‍ ട്യൂമര്‍
കാഴ്ചയില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന അവ്യക്തത, എല്ലായിപ്പോഴുമുണ്ടാകുന്ന തലവേദന, ഓര്‍മ്മക്കുറവ് തുടങ്ങിയവ ബ്രയിന്‍ ട്യൂമര്‍ ലക്ഷണങ്ങളാകാം.
മൗത്ത് കാന്‍സര്‍
വായിലെ ഉണങ്ങാത്ത വേദനയില്ലാത്ത അള്‍സറുകള്‍, ഭക്ഷണം കഴിക്കാനുളള ബുദ്ധിമുട്ട്, വായിലുണ്ടാകുന്ന മുഴകള്‍ തുടങ്ങിയവ മൗത്ത് കാന്‍സറിന്റെ ലക്ഷണങ്ങളാകാം.