ചായ നമ്മള്‍ക്ക് വെറുമൊരു പാനീയമല്ല, അതൊരു ശീലമാണ്. വൈകുന്നേരം പതിവുള്ള ചായ കിട്ടിയില്ലെങ്കില്‍ ഒരു ഉഷാറുണ്ടാവില്ല. അത്രത്തോളം മലയാളികളുടെ ജീവിതവുമായി ചായ ഇഴുകിച്ചേര്‍ന്ന് നില്‍ക്കുകയാണ്. എന്നാല്‍ ചായയില്‍ മറഞ്ഞിരിക്കുന്ന ചില അപകടങ്ങളുണ്ട്.
നിരന്തരമുള്ള ചായ കുടി ക്രമേണ ദഹനത്തെയും കുടലിന്റെ ആരോഗ്യത്തെയും ബാധിച്ചേക്കാം. തലവേദനയാണെങ്കിലും ക്ഷീണമാണെങ്കിലും ഒരു ചായ കുടിച്ചാല്‍ ശരിയാകുമെന്നാണ് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ ചായയില്‍ കുടലിനെ അസ്വസ്ഥമാക്കുന്ന ടാന്നിന്‍ എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്. വെറുംവയറ്റില്‍ കടുപ്പമേറിയ ചായ കുടിക്കുന്നത് അസിഡിറ്റി കൂട്ടുകയും നെഞ്ചെരിച്ചിലിന് കാരണമാവുകയും ചെയ്യും.
കൂടാതെ ചായയ്ക്കൊപ്പം എരിവുള്ള എണ്ണപ്പലഹാരങ്ങളോ ബിസ്‌കറ്റോ മറ്റോ കഴിക്കുകയാണെങ്കില്‍ അസിഡിറ്റിയും ദഹനപ്രശ്‌നങ്ങളും വഷളാക്കും. ചായ ശരിയായ രീതിയില്‍ എങ്ങനെ കഴിക്കണമെന്ന നിര്‍ദേശവും അദ്ദേഹം നല്‍കുന്നുണ്ട്. വയറിന് ആശ്വാസം നല്‍കാന്‍ ഇഞ്ചിച്ചായ കുടിക്കാം, വെറും വയറ്റില്‍ ചായ കുടിക്കുന്നതും അമിതമായി പഞ്ചസാര ചേര്‍ക്കുന്നതും കടുപ്പം കൂടിയ ചായ കുടിക്കുന്നതും ഒഴിവാക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.




