- Advertisement -Newspaper WordPress Theme
Healthcareഫോൺ കാണാതാകുമ്പോൾ പരിഭ്രാന്തി തോന്നാറുണ്ടോ? എന്താണ് 'നോമോഫോബിയ' എന്ന് അറിയാമോ ?

ഫോൺ കാണാതാകുമ്പോൾ പരിഭ്രാന്തി തോന്നാറുണ്ടോ? എന്താണ് ‘നോമോഫോബിയ’ എന്ന് അറിയാമോ ?

മൊബൈൽ ഫോൺ ഇല്ലാതെ അരമണിക്കൂർ പൊലും സമാധാനമായി ഇരിക്കാൻ നിങ്ങൾക്ക് കഴിയാറില്ലേ ? മൊബൈൽ ഫോണിനെക്കുറിച്ചുള്ള ആവശ്യമില്ലാത്ത ആകുലതയാണ് നോമോഫോബിയ അല്ലെങ്കിൽ നോ മൊബൈൽ ഫോൺ ഫോബിയ.എന്ത് കാര്യത്തിലും നമ്മൾ കൂടുതൽ സമയവും ശ്രദ്ധയും കൊടുക്കുന്നുവോ അതിനോട് നമുക്കൊരു പ്രത്യേക അഭിനിവേശം ഉണ്ടാകാറുണ്ട്. ഇതുപോലെയാണ് ഫോണിനോടും. എന്നും എപ്പോഴും കൂടെ ഉണ്ടാവുന്നതിനാൽ‌ നാം പോലും അറിയാതെ നമ്മുടെ ഒരു അഡിക്ഷനായി മൊബൈൽ മാറും. അതിലെന്താ കുഴപ്പം എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്. എന്നാൽ അതിൽ ധാരാളം കുഴപ്പങ്ങളുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ആത്മാഭിമാനക്കുറവ്, അന്തർമുഖത, അരക്ഷിതാവസ്ഥ, മൂഡ് സ്വിങ്‌സ് തുടങ്ങിയവ അതിൽ ഏറ്റവും മുന്നിൽ വരുന്ന ചിലത് മാത്രം.

മൊബൈൽ ഫോൺ അഡിക്ഷനുള്ള ആളുകൾക്ക് സമൂഹത്തോടും അകല്‍ച്ച തോന്നും. സമൂഹമാധ്യമങ്ങളിലെ ലോകവും യഥാർത്ഥ ലോകവും തമ്മിൽ വലിയ വ്യത്യാസമുണ്ടല്ലോ. സോഷ്യൽ ഫോബിയ, സാമൂഹിക ഉത്കണ്ഠ, പരിഭ്രാന്തി പോലുള്ള മാനസിക പ്രശ്‌നങ്ങൾക്കും ഫോൺ അഡിക്ഷൻ കാരണമാകുന്നു. മൊബൈൽ ഫോണിനോടുള്ള ആസക്തി മൂലം ഒരാൾ നോമോഫോബിക് ആയതാണോ, അതോ നിലവിലെ ഉത്കണ്ഠ വൈകല്യങ്ങൾ നോമോഫോബിക് ലക്ഷണങ്ങളായി പ്രകടമാകുന്നതാണോ എന്ന് തിരിച്ചറിയുക പ്രയാസമാണ്. നോമോഫോബിയ മറ്റേതെങ്കിലും രോഗത്തിന്റെ ലക്ഷണമാകാം എന്ന സാധ്യതയും പഠനങ്ങൾ തള്ളിക്കളയുന്നില്ല. നോമോഫോബിയ കാരണം ചില മാനസിക പ്രശ്‌നങ്ങൾ ഉണ്ടാകാം, അല്ലാതെ തിരിച്ചും സംഭവിക്കാം. രോഗനിർണയം വളരെ പ്രധാനപ്പെട്ടതാണ്.

പലതരം ഫോബിയകൾ അനുഭവിക്കുന്ന ആളുകൾ ചേർന്നതാണ് നമ്മുടെ ലോകം. എന്നാൽ ലോകം നേരിടുന്ന ഏറ്റവും പുതിയ ഫോബിയയാണ് നോമോഫോബിയ. വെർച്വൽ ലോകത്തേക്കാൾ സാധാരണ ലോകത്ത് സമയം ചെലവഴിക്കാനും, ആളുകളോട് സംസാരിക്കാനും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme