ബ്രൊക്കോളിയിലെ ആന്റിഓക്സിഡന്റുകള്‍ക്ക് കോശനശീകരണത്തെ തടയാനും അതിലൂടെ അര്‍ബുദത്തെ പ്രതിരോധിക്കാനും കഴിയും. കൂടാതെ ബ്രൊക്കോളിയില്‍ മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ് തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.
ബ്രൊക്കോളി കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല. വിറ്റാമിന്‍ സിയുടെയും ഫൊളേറ്റുകളുടേയും കലവറയാണ് ബ്രൊക്കോളി. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കലുകള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
ബ്രൊക്കോളിയിലെ ആന്റിഓക്സിഡന്റുകള്‍ക്ക് കോശനശീകരണത്തെ തടയാനും അതിലൂടെ അര്‍ബുദത്തെ പ്രതിരോധിക്കാനും കഴിയും. കൂടാതെ ബ്രൊക്കോളിയില്‍ മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ് തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. ബ്രൊക്കോളി കഴിച്ചാലുള്ള ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം…
ഒന്ന്…
ആവിയില്‍ വേവിച്ച ബ്രൊക്കോളി പതിവായി കഴിക്കുന്നത് ശരീരത്തിലെ മൊത്തം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുമെന്ന് ന്യൂട്രീഷന്‍ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ കണ്ടെത്തി. ബ്രൊക്കോളി ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് യുഎസിലെ മറ്റൊരു പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
രണ്ട്…
ആരോഗ്യകരമായ ഭക്ഷണക്രമം ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുമെന്നതിന് തെളിവുകളുണ്ട്. ബ്രൊക്കോളിയുടെ ഒരു പ്രധാന ഘടകം സള്‍ഫോറാഫെയ്ന്‍ എന്നറിയപ്പെടുന്ന ഒരു ഫൈറ്റോകെമിക്കല്‍ ആണ്. സിഗരറ്റ് പുക പോലുള്ള വായുവിലൂടെയുള്ള വിഷവസ്തുക്കളെ നിര്‍വീര്യമാക്കുന്നതില്‍ സള്‍ഫോറാഫെയ്ന്‍ ഒരു പങ്കു വഹിക്കുമെന്നും ചില ക്യാന്‍സറുകളുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ബ്രോക്കോളിക്ക് കാന്‍സര്‍ വിരുദ്ധ ഗുണങ്ങളുണ്ടെന്നും പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുമെന്നും കൂടുതല്‍ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
മൂന്ന്…
ആഴ്ചയില്‍ മൂന്നോ നാലോ തവണ ബ്രൊക്കോളി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ആസ്ത്മ, അര്‍ബുദം എന്നിവയെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് അടുത്തിടെ നടത്തിയ പഠനത്തില്‍ പറയുന്നു. സള്‍ഫര്‍ ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് സന്ധിവാതത്തെ പ്രതിരോധിക്കാന്‍ ബ്രൊക്കോളിക്ക് സഹായിക്കാനാവും.
നാല്…
ബ്രൊക്കോളിയില്‍ കരോട്ടിനോയിഡുകള്‍, ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. 2003-ലും 2006-ലും നടത്തിയ പഠനങ്ങളില്‍, തിമിരം, മാക്യുലര്‍ ഡീജനറേഷന്‍ തുടങ്ങിയ വാര്‍ദ്ധക്യസഹജമായ നേത്രരോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതായി കണ്ടെത്തി. ബ്രൊക്കോളിയില്‍ ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്.
അഞ്ച്…
ബ്രൊക്കോളിയില്‍ ഇന്‍ഡോള്‍-3-കാര്‍ബിനോള്‍ എന്ന സസ്യ സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ഈസ്ട്രജനായി പ്രവര്‍ത്തിക്കുകയും ഈസ്ട്രജന്റെ അളവ് നിയന്ത്രിക്കുന്നതിലൂടെ ഹോര്‍മോണുകളെ സന്തുലിതമാക്കാന്‍ സഹായിക്കുകയും ചെയ്യും. പുരുഷന്മാരിലും സ്ത്രീകളിലും ഈസ്ട്രജന്‍ മൂലമുണ്ടാകുന്ന സ്തന, പ്രത്യുല്‍പാദന കാന്‍സറുകളുടെ സാധ്യത കുറയ്ക്കുന്നതിനുള്ള ഒരു മാര്‍ഗമായും ക3ഇ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഉയര്‍ന്ന നാരുകളുള്ള പച്ചക്കറിയാണ് ബ്രൊക്കോളി. ഇത് ദഹന പ്രക്രിയയെ പിന്തുണയ്ക്കുകയും നമ്മുടെ കുടലില്‍ വസിക്കുന്ന ആരോഗ്യകരമായ ബാക്ടീരിയകള്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. എന്നിരുന്നാലും, ചില ആളുകള്‍ക്ക്, ഉയര്‍ന്ന നാരുകളുള്ള ഭക്ഷണങ്ങള്‍ വയറിളക്കത്തിന് കാരണമാകുന്നതായും വിദഗ്ധര്‍ പറയുന്നു.