in , , , , , ,

ചെളളുപനി ബാധിച്ച് മരിച്ച വിദ്യാര്‍ഥിയുടെ സഹോദരന് എസ്.എ.ടിയില്‍ ചികിത്സ ആരംഭിച്ചതായി ആരോഗ്യ വകുപ്പ്

Share this story

ചെളളുപനി ബാധിച്ച് തിങ്കളാഴച മരിച്ച വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ ഇളയ സഹോദരന്‍ സൂര്യയക്ക് (9) എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മരിച്ച സിദ്ധാര്‍ഥ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നതിനിടയില്‍ സഹോദരനും പനി തുടങ്ങിയിരുന്നു. തിങ്കളാഴച രാവിലെ തന്നെ കുട്ടിയെ എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നിരീക്ഷണത്തിലാക്കിയിരുന്നു. പരിശോധനാഫലം വന്നാലെ ചെളളുപനി സ്ഥിരീകരിക്കാനാകൂ. നിലവില്‍ ഗുരുതരസാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധിക്യതര്‍ പറയുന്നു. ജില്ലാ ആരോഗ്യ വിഭാഗം അധിക്യതര്‍ സ്ഥലം സന്ദര്‍ശിച്ച് സിദ്ധാര്‍ഥിന്റെ വീട്ടുപരിസരത്ത് വിശദപരിശോധന നടത്തി. ഇവിടെ ആശങ്കയുണ്ടാക്കുന്ന സാഹചര്യങ്ങളില്ല.

വീട്ടില്‍ വളര്‍ത്തിയിരുന്ന ഗിനിപ്പന്നികളെ പ്രാഥമിക പരിശോധനയക്കു വിധേയമാക്കുകയും സ്രവസാംപിളുകള്‍ ശേഖരിച്ച് പരിശോധനയക്ക് അയച്ചിട്ടുമുണ്ട്. എലി അടക്കമുളളവയുടെ സാന്നിധ്യമുളളയിടങ്ങളും വിശദപരിശോധനയക്ക് വിധേയമാക്കിയിട്ടുണ്ട്. പരിശോധനാഫലങ്ങള്‍ വന്നാലേ രോഗബാധയുടെ ഉറവിടം സംബന്ധിച്ച് വ്യകതമാവുകയുളളൂ വെന്നും കിളിമാനൂര്‍ പഞ്ചായത്ത് ആരോഗ്യകേന്ദ്രം ഇന്‍സെപക്ടര്‍ അറിയിച്ചു.

മുരിങ്ങ ഒരു അത്ഭുതവൃക്ഷം

മെഡിക്കല്‍ പിജി പരിശീലനം; 22 കോഴ്‌സുകള്‍ക്ക് പുറമെ കിംസ്‌ഹെല്‍ത്തിന് മൂന്ന് കോഴ്‌സുകള്‍ കൂടി