സ്വയം ചികിത്സിക്കാന്‍ കഴിവുളള ഒരു അല്‍ഭുതയന്ത്രമാണ് മനുഷ്യ ശരീരം. അതിനെമരുന്നിന്റെസഹായമില്ലാതെ പ്രവര്‍ത്തന സജ്ജമാക്കുന്ന വൈദ്യശാസ്ത്ര ശാഖക്കാണ് പ്രകൃതി ചികിത്സഎന്ന് പറയുന്നത്. മനുഷ്യന് പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമാണ്. ആകാശം, വായു, ജലം, ഭൂമി, അഗ്നി, ഇതിനെശരിയായ രീതിയില്‍ ബാലന്‍സ് ചെയ്തു പോയാല്‍ മാത്രമേ ശരിയായും ആരോഗ്യത്തോടും ജീവിക്കാന്സാധിക്കയുളളൂ.
ശുദ്ധവായു, ശുദ്ധജലം, നല്ലഭക്ഷണം, ശരിയായ വ്യായാമം മതിയായവിശ്രമംഎന്നിവയിലൂടെ മാത്രമേ ശരീരം ബാലന്‍സ് ചെയ്യാന്‍ സാധിക്കുകയുളളൂ. മനുഷ്യന്ഒഴികെഭൂമിയിലെമറ്റ് എല്ലാ ജീവജാലങ്ങളും ശരിയായും പ്രകൃതിക്ക് അനുയോജ്യമായും മാത്രമാണ് ജീവിച്ചു പോകുന്നത്. അതുകൊണ്ട് തന്നെ അവര്‍ക്ക് മനുഷ്യരെ പോലെ ജീവിതത്തില്‍ രോഗങ്ങള്‍ ഉണ്ടാകുന്നില്ല. ഇനി ഉണ്ടായാല്‍തന്നെ സ്വാഭാവികമായി മാറ്റാന്‍ അവര്‍ക്ക് സാധിക്കുന്നു. ഭൂമിയില്രോഗം സുഖപ്പെടുത്താന്ഹോസ്പിറ്റലുകള് സ്ഥാപിച്ചിട്ടുളളത് മനുഷ്യന് മാത്രമാണ്. അതിന് കാരണം പ്രകൃതി നിശ്ചയിച്ചപരിധികള്അവന് ലംഘിച്ച് ജീവിക്കുന്നത് കൊണ്ടാണ്.
1. ശുദ്ധവായു : മനുഷ്യന് ആവശ്യം വേണ്ടതാണ് ഓക്സിജന്‍, നമ്മള്ജീവിക്കുന്നപരിസരംഓക്സിജന് കൂടുതലുളള പ്രദേശമാകാന്‍ ശ്രദ്ധിക്കണം. അന്തരീക്ഷവായുവിനെശുദ്ധീകരിക്കാന്ആര്യവേപ്പില, തുളസി, ആല്‍മരം എന്നിവ നട്ടുപിടിപ്പിക്കുന്നതും പരിപാലിക്കുന്നതും അവിടങ്ങളില്കൂടുതല് സമയം ചെലവഴിക്കുന്നതും ഉത്തമം.
2. ശുദ്ധജലം : മനുഷ്യന് ശുദ്ധവായു കഴിഞ്ഞാല്‍ വളരെ അത്യന്താപേക്ഷിതമാണ് ശുദ്ധജലം. ശുദ്ധജലം കൊണ്ട് ഉദ്ദേശിക്കുന്നത് മാലിന്യം കലരാത്തതും മനുഷ്യകരങ്ങള്നിര്മ്മിച്ചരാസവസ്തുക്കള് ഒന്നും ലയിച്ചു ചേരാത്തതുമായ ശുദ്ധ ജലമാണ്. ശുദ്ധജലത്തെസ്ഥിരംചൂടാക്കികുടിക്കാന് പാടില്ല. കിണര്‍, കുളം, തടാകം, അരുവി എന്നിവയിലെ ജലം ശുദ്ധജലമാണ്.
3. നല്ലഭക്ഷം : ഒന്നാമതായി പഴങ്ങളും, പച്ചക്കറികളും, ഇലക്കറികളും, അണ്ടിവര്ഗ്ഗങ്ങളുംഅടങ്ങുന്നതാണ്. രണ്ടാമതായി പച്ചക്കറികള്‍, ഇലക്കറികള്‍, തവിട് ചേര്ന്നധാന്യങ്ങളും. മൂന്നാമതായി മത്സ്യമാംസം അടങ്ങുന്ന ഭക്ഷണങ്ങളുമാണ്. ഇതില്ഒന്നാം തരം ഭക്ഷണവുംരണ്ടാംതരം ഭക്ഷവുമാണ് കേരളീയര്‍ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തേണ്ടത്.
4. ശരിയായ വ്യായാമം : കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ച് വ്യായാമം ചെയ്യണം. കായികജോലിചെയ്യുന്നവര്ക്ക് അത് മാത്രം മതി. അല്ലാത്തവര്‍ ജിം, യോഗ, വിവിധ തരം കളികള്‍, നടത്തം, ഓട്ടം, ചാട്ടം, നീന്തല്‍, കൃഷി പണി, മൃഗസംരക്ഷണം, പക്ഷിവളര്‍ത്തല്‍ എന്നിവ ആകാവുന്നതാണ്
5.മതിയായ വിശ്രമം : മനുഷ്യന് രാത്രി 9 മണി മുതല്‍ രാവിലെ 5 മണി വരെസുന്ദരമായികൂരിരുട്ടില് (വെളിച്ചം കെടുത്തി) പൂര്‍ണ്ണമായും ബോധം നഷ്ടപ്പെട്ട് ഉറങ്ങേണ്ടതാണ (soundsleep).
a) മനശുദ്ധ: അസൂയ, കുശുമ്പ്, ഏഷണി, പരദൂക്ഷം, അഹങ്കാരം, പൊങ്ങച്ചം, പക, വിദ്വോഷം, സ്വര്ത്ഥധ, വെറുപ്പ് തുടങ്ങിയ വികാരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയും മനസ്സിനെപൂര്ണ്ണമായും ടെന്‍ഷനില്‍നിന്നും മുക്തമാക്കി ശാന്തത വരുത്തുകയും ചെയ്യണം.
b) ആരോഗ്യ പൂര്‍ണ്ണമായ ജീവിതത്തിന് ആസ്വാദ്യകരമായതും, ആനന്ദം ലഭിക്കുന്നതുമായകുടുംബഭദ്രതയില് അധിഷ്ഠിതമായ ലൈംഗീത അനിവാര്യമാണ
ശാരീരികവും മാനസികവും ആത്മീയവുമായ വികാരങ്ങളെ നിയന്ത്രിക്കുന്നതിനും ശരിയായിപ്രവര്ത്തിപ്പിക്കുന്നതിനു പ്രോത്സാഹിപ്പിക്കുന്നതിനായി ശാരീരിക ആസനം (ആസനങ്ങള്‍), ശ്വസനവിദ്യകള്(പ്രാണായാമം), ധ്യാനം എന്നിവ സംയോജിപ്പിച്ച് ഇന്ത്യയില്ആരംഭിച്ചനൂറ്റാണ്ടുകള് പഴക്കമുളള പരിശീലനമാണ് യോഗ. ശരീരത്തെയും മനസ്സിനെയുംആത്മാവിനെയും ഒന്നിപ്പിക്കാനും സന്തുലിനാവസ്ഥ, നിലനിര്‍ത്താനും, ആരോഗ്യവും ജീവിതനിലവാരവുംസമ്പന്നമാക്കാനും, സ്വയം അവബോധം, സ്വയം സ്വീകാര്യത
എന്നിവ പരിശീലിപ്പിക്കുന്നു. യോഗ അതിന്റെ സാര്‍വത്രിക തത്വങ്ങളും പൊരുത്തപ്പെടുത്തലുംകൊണ്ട്, ഒരു ആഗോള പത്രിഭാസമായി മാറിയിരിക്കുന്നു, എല്ലാപ്രായക്കാര്‍ക്കും അനുയോജ്യമാണ് യോഗ. യോഗ നിരന്തരമായ പ്രാക്ടീസിലൂടെ, ശാരീരികവും മാനസികവും ആത്മീയവുമായവളര്ച്ചനേടിയെടുക്കുന്നതിനും തങ്ങളുമായും ചുറ്റുമുളള ലോകവുമായും ആഴത്തിലുളളബന്ധംസ്ഥാപിച്ചെടുക്കാനും വ്യക്തി എന്ന നിലയില്‍ സ്വയം ഒരു പരിവര്‍ത്തന യാത്രആരംഭിക്കുകയും ചെയ്യുന്നു. പുരാതന ഋഷിമാര്‍ പലരും പല രംഗങ്ങളിലും ഗവേഷണം നടത്തി സ്പഷ്ടമായപലശാസ്ത്രങ്ങള്ക്കുംജന്മം നല്കി.
പല പ്രദേശങ്ങളിലും പല കാലങ്ങളിലുമായി ക്രോഡീകരിച്ച് രൂപം നല്കി. ജ്ഞാനയോഗം, കര്‍മ്മയോഗം, ഭക്തി യോഗം, രാജയോഗം, എന്നീ പ്രധാന 4 യോഗാശാസ്ത്രങ്ങള്ക്കും അഗാധപാണ്ഡിത്യംഉളള പതജ്ഞലി മഹര്‍ഷിയുടെ രാജയോഗമാണ് എല്ലാവരും അംഗീകരിച്ച് പോകുന്നത്. യോഗാശാസ്ത്രംഒരുചികിത്സാ പദ്ധതിയായി ഉടലെടുത്തതല്ല. ശരീരത്തിന്റെ സ്വാഭാവികമായരോഗ പ്രതിരോധശക്തിയെവര്ദ്ധിപ്പിച്ച് യോഗ പരിശീലനം ഒരു ചികിത്സയും രോഗ പ്രതിരോധ മാര്‍ഗ്ഗവും ആകുന്നു.

Dr നിസാമുദ്ദീന്‍.A