in , , , , , , , ,

കൊഴുപ്പ് കത്തിച്ചു കളഞ്ഞ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഇലകള്‍

Share this story

ശരീരഭാരം ഒന്നു കുറഞ്ഞു കിട്ടാന്‍ പെടാപ്പാട് പെടുന്നവര്‍ നിരവധിയാണ്. ഭക്ഷണത്തിലെ കാലറി കുറച്ചും കഠിനവ്യായാമം ചെയ്തും ഡയറ്റുകള്‍ പിന്തുടര്‍ന്നും എല്ലാം ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ധാരാളമാണ്. എന്നാല്‍ ഭാരം കുറയാക്കാന്‍ വളരെ പെട്ടെന്നുതന്നെ. ചെലവ് കുറഞ്ഞ മാര്‍ഗം ഉണ്ട് എന്നറിയാമോ അതും നമ്മുടെ അടുക്കളയില്‍തന്നെ പരിഹാരം ഉണ്ട്. പച്ചിലകളാണ് ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നത്. കൊഴുപ്പിനെ കത്തിച്ചു കളയാന്‍ സഹായിക്കുന്ന ആ ഇലകള്‍ ഏതൊക്കെ എന്നു നോക്കാം\

കറിവേപ്പില

ദിവസവും രാവിലെ വെറും വയറ്റില്‍ കറിവേപ്പില ചവച്ചു കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കറിവേപ്പിലയില്‍ സസ്യ സംയുക്തങ്ങളും പോഷകങ്ങളും ധാരാളം ഉണ്ട് പെണ്ണത്തടി കുറയ്ക്കാന്‍ സഹായിക്കുന്ന ആല്‍ക്കലോയ്ഡുമുണ്ട്. ഇത് കൊഴുപ്പിനെ ഇല്ലാതാക്കുകയും ഉപാപചയ നിരക്ക് വര്‍ധിപ്പിക്കുകയും ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് കുറയ്ക്കുകയും ചെയ്യുന്നു. ഇതു കൂടാതെ പ്രമേഹ ചികിത്സയ്ക്കും രക്തം ശുദ്ധമാക്കാനും കറിവേപ്പില ഉപയോഗിക്കാം.

ഒറിഗാനോ

ഇറ്റാലിയന്‍ ഭക്ഷണരുചികളില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഒറിഗാനോ ബയോ ആക്ടീവ് സംയുക്തങ്ങളായ പോളിഫിനോളുകളും ഫ്‌ലവനോയ്ഡുകളും ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇന്‍സുലിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നതോടൊപ്പം മലബന്ധം അകറ്റാനും ഇത് സഹായിക്കും.

പാഴ്‌സലി

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു ശരീരത്തിലെ ഉപാപചയപ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതോടൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ്, വാട്ടര്‍ വെയ്റ്റ് ഇവ നിയന്ത്രിക്കുന്നു പാഴ്‌സലി ഇലയില്‍ നാരുകള്‍ ധാരാളം ഉണ്ട്. ഇത് ദഹനപ്രശ്‌നങ്ങള്‍ അകറ്റുന്നു.

മല്ലിയില

വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ മല്ലിയില ശരീരഭാരം നിയന്ത്രിക്കാനും ഉപാപചയ നിരക്ക് വര്‍ധിപ്പിക്കാനും സഹായിക്കും മന്രീഷ്യം വൈറ്റമിന്‍ ബി. ഫോളിക് ആസിഡ് ഇവ ധാരാളം അടങ്ങിയ മല്ലിയില ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം സാലഡില്‍ ചേര്‍ത്തും ഗ്രീന്‍ ചട്‌നി ആക്കിയും മല്ലിയില ഉപയോഗിക്കാം. മല്ലിയിലടങ്ങിയ ക്യൂവര്‍സെറ്റിന്‍ എന്ന പ്രധാന വസ്തുവാണ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നത്.

റോസ്‌മേരി

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ റോയ്‌മേരി. കോശങ്ങളുടെ പുനരുജ്ജീവനത്തിനു സഹായിക്കുന്നു റോസ്‌മേരിയുടെ ഇലകള്‍ ഉപാപചയനിരക്ക് വര്‍ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും ഇതിന്റെ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ശരീരത്തില്‍ ജലാംശം നിലനര്‍ത്താന്‍ സഹായിക്കും മെറ്റബോളിസം വര്‍ധിപ്പിച്ച് ശരീരഭാരം കുറയ്ക്കാന്‍ റേസ്‌മേരി ഇലകള്‍ സഹായിക്കും.

മെഡിക്കല്‍ കോളേജുകളിലേക്ക് രോഗികളെ അയക്കുന്നതിന് മാനദണ്ഡം വരും

തൊലി കളയാതെ കഴിക്കാം ഈ പഴങ്ങള്‍