ലോകം മുഴുവന്‍ ഏറെ ഭീതിയോടെ കണ്ട ഒരു അസുഖമായിരുന്നു കോവിഡ്. ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട് പുതിയ പഠനം പുറത്തുവന്നിരിക്കുകയാണ്. കോവിഡ് ബാധിച്ചവരുടെ ബുദ്ധി ശക്തി കുറയുമെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കോവിഡ് ബാധിച്ച 18 വയസിന് മുകളില്‍ പ്രായമായ 1,13,000 ആളുകളിലാണ് പഠനം നടത്തിയത്. ഇവരുടെ മെമ്മറി, പ്ലാനിംഗ്, സ്‌പേഷ്യല്‍ റീസണിംഗ് തുടങ്ങിയ വൈജ്ഞാനിക കഴിവുകള്‍ വിലയിരുത്തി. ഇതിലൂടെ ചെറിയ തോതില്‍ പോലുമുണ്ടായ കോവിഡ് ബാധ ഇവരുടെ ബുദ്ധി ശക്തിയില്‍ കുറവ് വരാന്‍ കാരണമായി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. മിതമായി കോവിഡ് ബാധ ഐക്യുവില്‍ മൂന്ന് പോയിന്റ് കുറയാന്‍ കാരണമാകുമെന്ന് ഗവേഷകര്‍ പറയുന്നു.
ലക്ഷണങ്ങള്‍ 12 ആഴ്ചയിലധികം നീണ്ടനിന്ന ദീര്‍ഘകാല കോവിഡ് ബാധിച്ചവര്‍ക്ക് ഐക്യുവില്‍ ആറ് പോയിന്റ് കുറവുണ്ടായതായും ഗവേഷകര്‍ കണ്ടെത്തി. കോവിഡ് തീവ്രമായിരുന്നവരില്‍ ഐക്യുവിന് ഒമ്പത് പോയിന്റ് വരെ കുറവുണ്ടാകാമെന്നും പഠനത്തില്‍ പറയുന്നു. ഒരു തവണ കോവിഡ് വന്നവര്‍ക്ക് വീണ്ടും വൈറസ് ബാധിക്കുമ്പോള്‍ ഐക്യു ശരാശരി രണ്ടു പോയിന്റ് കുറയാമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.