പലപ്പോഴും ‘സാധാരണം’ എന്ന് പറഞ്ഞു തള്ളിക്കളയുന്ന കഠിനമായ ആര്‍ത്തവ വേദന ചിലപ്പോള്‍ ഗുരുതരമായ ഒരു രോഗത്തിന്റെ ലക്ഷണമാകാമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. എന്‍ഡോമെട്രിയോസിസ് രോഗബാധിതരുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചുവരുന്നതായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. രോഗത്തിന് സമയബന്ധിതമായ വിലയിരുത്തലും ഇടപെടലും ആവശ്യമാണ്. ആര്‍ത്തവ വേദനയെ സാധാരണം എന്ന നിലയില്‍ കാണുന്നത് ഒരുപക്ഷെ എന്‍ഡോമെട്രിയോസിസ് പോലുള്ള ഗുരുതര രോഗത്തെ കണ്ടെത്തുന്നത് വൈകിപ്പിക്കും.
എന്താണ് എന്‍ഡോമെട്രിയോസിസ്
എന്‍ഡോമെട്രിയോസിസ് എന്നത് ഒരു വിട്ടുമാറാത്ത അവസ്ഥയാണ്, ഗര്‍ഭശായത്തിന്റെ ആവരണത്തിന് സമാനമായ ടിഷ്യ പുറത്ത് വളരുകയും ഇത് അണ്ഡാശയങ്ങള്‍, ഫാലോപ്യന്‍ ട്യൂബുകള്‍, പെല്‍വിക് ആവരണം എന്നിവയെ ബാധിക്കുന്നു. ഇതൊരു പശ പോലെ പെരുമാറുകയും ആന്തരിക അവയവങ്ങളെ പറ്റിപ്പിടിക്കാനും വേദന, വീക്കം, ചിലപ്പോള്‍ അവയവങ്ങള്‍ക്ക് കേടുപാടുകള്‍ എന്നിവ ഉണ്ടാക്കുകയും ചെയ്യുന്നു. ആര്‍ത്തവ സമയത്ത് രക്തസ്രാവം ഈ ലക്ഷണങ്ങള്‍ വര്‍ധിപ്പിക്കും.
20 മുതല്‍ 40 വയസുവരെയുള്ള സ്ത്രീകളിലാണ് എന്‍ഡോമെട്രിയോസിസ് കണ്ടുവരുന്നത്. രോഗകാരണം അജ്ഞാതമാണെങ്കിലും ജനികതം ഒരു പങ്കു വഹിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. കേരളം, ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളില്‍ കേസുകളുടെ എണ്ണം കൂടുതലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചികിത്സച്ചില്ലെങ്കില്‍ എന്‍ഡോമെട്രിയോസിസ് വന്ധ്യത, അണ്ഡത്തിന്റെ ഗുണനിലവാരം കുറയല്‍, കുറഞ്ഞ AMH അളവ്, ഫാലോപ്യന്‍ ട്യൂബുകള്‍ അടഞ്ഞുപോകല്‍ എന്നിവയ്ക്ക് കാരണമാകും. ഇതെല്ലാം സ്വാഭാവിക ഗര്‍ഭധാരണ സാധ്യതകളെ ബാധിക്കുന്നതാണ്. വേഗത്തിലുള്ള രോ?ഗമുക്തിക്ക് റോബോട്ടിക് സര്‍ജറിയാണ് ഫലപ്രദം. ഇത് അപകട സാധ്യത കുറയ്ക്കാനും വേഗത്തിലുള്ള വീണ്ടെടുക്കല്‍ സാധ്യമാക്കാനും സഹായിക്കും.