in , ,

നിശ്ബ്ദനായ കൊലയാളി; കൊളസ്‌ട്രോള്‍

Share this story


ഇന്ന് ജീവിതശൈലി രോഗങ്ങള്‍ മൂലം പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ് പലരും. ഇപ്പോള്‍ കൊളസ്‌ട്രോളിന് എതിരെ ജാഗ്രത പാലിക്കണം എന്നാണ് കാര്‍ഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യ പറയുന്നത്.ഇതുമായി ബന്ധപ്പെട്ട് സിഎസ്‌ഐ വിവിധ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കോവിഡിന് ശേഷം ഹൃദ്രോഗികള്‍ കൂടിയ പശ്ചാത്തലം കൂടി മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കാനുള്ള കാരണം.
എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ നന്നായി ശ്രദ്ധ കൊടുക്കേണ്ടതാണെന്ന് നിര്‍ദേശത്തില്‍ പറയുന്നു

കുടുബത്തില്‍ ആര്‍ക്കെങ്കിലും ഹൃദ്രോഗ സാധ്യതകള്‍ ഉണ്ടെങ്കില്‍ പതിനെട്ടു വയസിനോ അനുമുമ്പോ ലിപിഡ് പ്രൊഫൈല്‍ ടെസ്റ്റ് നടത്തണം.
ഹൃദയ സംബമായ രോഗങ്ങളുള്ളവരുടെ എല്‍ഡിഎല്‍ നില നൂറില്‍ കുറവാണെങ്കില്‍ നോര്‍മല്‍ ആണെന്നാണ് മുമ്പത്തെ നിര്‍ദേശത്തിലുണ്ടായിരുന്നത്.എന്നാല്‍ അത് തെറ്റാണെന്നും എല്‍ഡിഎല്‍ നില 55 ല്‍ താഴെയായിരിക്കണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു.
ഇവയാണ് സിഎസ്‌ഐയുടെ പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍.

പരാമ്പരാഗതമായി ഹൃദ്രോഗം കണ്ടുവരുന്നവരോ രക്തത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ് (ഹൈപ്പര്‍ കൊളസ്‌ട്രോളീമിയ) ഉള്ളവരോ അവരുടെ ആദ്യത്തെ ലിപിഡ് പ്രൊഫൈല്‍ പരിശോധന 18 വയസ് എത്തും മുന്‍പ് പരിശോധിക്കണം. അപകടസാധ്യത കുറഞ്ഞ വ്യക്തികള്‍ ചീത്ത കൊളസ്‌ട്രോള്‍ (LDL) 100 mg/dLല്‍ താഴെയും നല്ല കൊളസ്‌ട്രോള്‍ (HDL) 130 mg/dLല്‍ താഴെയും നിലനിര്‍ത്തണം.ഉയര്‍ന്ന അപകടസാധ്യതയുള്ള ആളുകള്‍ (പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയുള്ളവര്‍) എല്‍ഡിഎല്‍സി അളവ് 70 mg/dL ല്‍ താഴെയും എച്ച്ഡിഎല്‍സി അല്ലാത്ത അളവ് 100 mg/dL ല്‍ താഴെയും നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം.

ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ളവര്‍ (സ്‌ട്രോക്ക് ബാധിതര്‍, ഹൃദയാഘാതം ബാധിച്ചവര്‍, വൃക്കരോഗ ബാധിതര്‍) LDLC അളവ് 55 mg/dLല്‍ താഴെയും HDLC ഇതര അളവ് 85 mg/dLല്‍ താഴെയും നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം.

തലച്ചോറിനെ തിന്നുന്ന അമീബിക് മസ്തിഷ്‌ക ജ്വരം വരാതിരിക്കാന്‍ ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതി

മുഖം സുന്ദരമാക്കാൻ കടലമാവ്