തിരുവനന്തപുരം: സമ്പൂര്‍ണ ആരോഗ്യം നിലനിര്‍ത്താന്‍ ലക്ഷ്യമാക്കി എസ്.കെ. ഹോസ്പിറ്റലില്‍ വെല്‍നസ് സെന്ററിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്, വി.കെ പ്രശാന്ത് എല്‍.എല്‍.എ, കൗണ്‍സിലര്‍ പത്മലത , നാഗാര്ജ്ജന ആയൂര്‍വേദ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍, മൈക്കിള്‍ ജോസഫ്, 360 റിഹാബിലിറ്റേഷന്‍ സെന്റര്‍ സി.ഇ.ഒ. വിഘ്നേഷ് ആര്. എന്നിവര്‍ ചേര്‍ന്ന് സംയുക്തമായി നിര്‍വഹിച്ചു.
ചടങ്ങില്‍ ഹോസ്പിറ്റല്‍ എം.ഡി. കെ.എന്‍. ശിവന്‍കുട്ടി പങ്കെടുത്തു. എസ്.കെ. വെല്‍നസ് സെന്ററിന്റെ ആയുര്‍വേദ സെന്ററും അഡ്വാന്‍സ്ഡ് റിഹാബിലിറ്റേഷന്‍ സെന്ററും എന്നീ രണ്ടു വിഭാഗങ്ങളാണത്. ആയുര്‍വേദ കോളജ് റിട്ട. പ്രിന്‍സിപ്പലും മുന്‍ ഡയറക്ടറുമായ എം.ആര്.വാസുദേവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലായിരിക്കും. കേന്ദ്രം പ്രവര്‍ത്തിക്കുക. വിവിധ തരം ചികിത്സാരീതികളും പക്ഷാഘാതം പക്ഷാവാതം വിട്ടുമാറാത്ത ത്വക്ക് രോഗങ്ങള്‍, നടുവേദന തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സ ലഭിക്കുന്നതായിരിക്കും. നട്ടെല്ല് സംബന്ധമായ എല്ലാ വിധ പ്രശ്നങ്ങള്‍ക്കും സന്ധിസംബന്ധമായ വേദനകള്‍ക്കും ചികിത്സ ലഭിക്കും.