വെണ്ടയ്ക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന്‍റെ അമിതഭാരം കുറയ്ക്കുന്നതിന് ഇത് സഹായിക്കുന്നു. ശരീരത്തിന് ആവശ്യമുള്ള ധാതുക്കള്‍ നല്‍കുകയും കൊഴുപ്പിന്‍റെ അംശത്തെ കുറയ്ക്കുകയും ചെയ്യുന്നു. ദിവസവും വെണ്ടയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം പറയുന്നു. ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
വെണ്ടക്കയിൽ കുതിർക്കുമ്പോൾ പുറത്തുവരുന്ന ഒരു സ്റ്റിക്കി സംയുക്തമായ മ്യൂസിലേജും അടങ്ങിയിട്ടുണ്ട്. ഇത് പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. നാരുകൾ അടങ്ങിയ ഭക്ഷണക്രമം ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നതായി ഗവേഷകർ പറയുന്നു.
ഇന്തോനേഷ്യയിൽ 2023-ൽ നടത്തിയ ഒരു പഠനത്തിൽ, വെണ്ടയ്ക്ക വെള്ളം കുടിച്ച ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ നേരിയ പുരോഗതി ഉണ്ടായതായി കണ്ടെത്തി. രാവിലെ വെറും വയറ്റിൽ വെണ്ടയ്ക്ക വെള്ളം കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. ഇത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.