- Advertisement -Newspaper WordPress Theme
FOODഅയ്യോ നമ്മളുണ്ടോ ? ​ ഫാസ്റ്റ് ഫുഡിനായി കൂടുതൽ പണം ചെലവാക്കുന്ന രാജ്യം ഏതാണെന്ന് അറിയണോ...

അയ്യോ നമ്മളുണ്ടോ ? ​ ഫാസ്റ്റ് ഫുഡിനായി കൂടുതൽ പണം ചെലവാക്കുന്ന രാജ്യം ഏതാണെന്ന് അറിയണോ ?

ഫാസ്റ്റ് ഫുഡിനായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന ലോകത്തിലെ മുൻനിര രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഈ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനവും ഏറെ ശ്രദ്ധേയമാണ്. ഫാസ്റ്റ് ഫുഡ് ഉപഭോഗത്തിൽ അമേരിക്കയാണ് കുത്തക ഭരണം നടത്തുന്നത്. ഏകദേശം ₹7,015.98 കോടി രൂപയുടെ ഞെട്ടിക്കുന്ന വാർഷിക വരുമാനമാണ് അമേരിക്കൻ ഫാസ്റ്റ് ഫുഡ് വിപണിക്ക്. മക്ഡൊണാൾഡ്‌സ്, കെഎഫ്‌സി, സ്റ്റാർബക്സ് തുടങ്ങിയ ആഗോള ഭീമന്മാർ ആധിപത്യം പുലർത്തുന്ന അമേരിക്കയിലെ ഫാസ്റ്റ് ഫുഡ് വിപണി അന്താരാഷ്ട്ര ഭക്ഷണ അഭിരുചികളിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.

യുണൈറ്റഡ് കിംഗ്ഡം ₹1,442.57 കോടി രൂപയുടെ വാർഷിക വരുമാനവുമായി രണ്ടാം സ്ഥാനത്തുണ്ട്. ബർഗറുകൾ, സാൻഡ്‌വിച്ചുകൾ തുടങ്ങിയ ഭക്ഷണങ്ങളാണ് ബ്രിട്ടീഷ് ഉപഭോക്താക്കൾ ഇഷ്ടപ്പെടുന്നത്. ഫ്രാൻസ് മൂന്നാം സ്ഥാനത്ത്, പ്രതിവർഷം ₹1,788.88 കോടി രൂപ ഫാസ്റ്റ് ഫുഡിൽ നിന്ന് വരുമാനം നേടുന്നു. ഫ്രഞ്ച് ഫാസ്റ്റ് ഫുഡ് സംസ്കാരം പരമ്പരാഗത പാചകരീതികളെ ആധുനിക ശൃംഖലകളുമായി സമന്വയിപ്പിക്കുന്നു, ഗുണനിലവാരമുള്ള ഭക്ഷണത്തിന് ഊന്നൽ നൽകുന്നു.

ഫാസ്റ്റ് ഫുഡ് വരുമാനത്തിൽ മെക്സിക്കോ പ്രതിവർഷം ₹1,766.47 കോടി രൂപ നേടുന്നു. രാജ്യത്തിന്റെ പാചക പൈതൃകം ടാക്കോ, സാൻഡ്‌വിച്ച് ശൃംഖലകളിലൂടെ ഫാസ്റ്റ് ഫുഡ് പ്രവണതകളെ സജീവമാക്കുന്നു.₹1,103.73 കോടി രൂപയുടെ ഫാസ്റ്റ് ഫുഡ് വരുമാനവുമായി ദക്ഷിണ കൊറിയ ആഗോളതലത്തിൽ ഏഴാം സ്ഥാനത്താണ്. യുവജനസംഖ്യയും തിരക്കേറിയ നഗര കേന്ദ്രങ്ങളുമാണ് ഈ രാജ്യത്തെ ഫാസ്റ്റ് ഫുഡ് ഡിമാൻഡിനെ നയിക്കുന്നത്.

ഫാസ്റ്റ് ഫുഡ് വിപണികളിൽ നിന്ന് ₹1,474.40 കോടി രൂപ വരുമാനം നേടി ചൈന ഒമ്പതാം സ്ഥാനത്തും, ₹1,626.85 കോടി രൂപ വരുമാനം നേടിയ ഇറ്റലി പതിനൊന്നാം സ്ഥാനത്തും തുടരുന്നു. സ്വീഡൻ, ഓസ്ട്രിയ, ഗ്രീസ്, നോർവേ എന്നീ രാജ്യങ്ങളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
ഈ വൻകിട രാജ്യങ്ങൾക്കിടയിൽ, ഇന്ത്യയുടെ ഫാസ്റ്റ് ഫുഡ് വരുമാനം ഗണ്യമായ വളർച്ച നേടിയിട്ടുണ്ട്. പ്രതിവർഷം ₹7,145.84 കോടി രൂപ കവിയുന്ന വരുമാനവുമായി, ഇന്ത്യ ആഗോളതലത്തിൽ 13-ാം സ്ഥാനത്താണ്. നഗരവൽക്കരണം, വലിയ യുവജനസംഖ്യ, ക്വിക്ക് സർവീസ് റെസ്റ്റോറന്റ് (QSR) ശൃംഖലകളുടെ വ്യാപനം എന്നിവയാണ് ഇന്ത്യയിലെ ഫാസ്റ്റ് ഫുഡ് വിപണിയുടെ വളർച്ചയ്ക്ക് കാരണം. പ്രതിശീർഷ ഉപഭോഗം താരതമ്യേന കുറവാണെങ്കിലും, വർദ്ധിച്ചുവരുന്ന വരുമാനവും നഗരവൽക്കരണവും കാരണം ഇത് അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme