- Advertisement -Newspaper WordPress Theme
HEALTHബാധിക്കുന്നത് ലൈംഗികശേഷിയെ, വില്ലനാകുന്നത് ദിവസേന കഴിക്കുന്ന ഈ മരുന്നുകൾ

ബാധിക്കുന്നത് ലൈംഗികശേഷിയെ, വില്ലനാകുന്നത് ദിവസേന കഴിക്കുന്ന ഈ മരുന്നുകൾ

അടുത്തിടെ പുറത്തുവന്ന കണക്കുകള്‍ അനുസരിച്ച് പ്രമേഹ രോഗബാധിതരുടെ എണ്ണം കൂടുതലാണ്. ഈ അവസ്ഥ തടയുന്നതിനായി ചിലര്‍ മെറ്റ്ഫോര്‍മിന്‍ പോലുളള ഗുളികകളെയും ഇന്‍സുലിനുകളുടെയും ആശ്രയം തേടും. ചിലരാകട്ടെ കൃത്യമായി വ്യായാമം ചെയ്ത് ശരീരത്തിലെ രക്തത്തിലെ ഗ്ലൂക്കോസിന്റെ നില നിയന്ത്രണ രേഖയ്ക്കുളളില്‍ വരുത്താന്‍ ശ്രമിക്കും. പ്രമേഹരോഗത്തിനായി ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക് അനവധി ഗുണങ്ങള്‍ ഉണ്ട്.ചിലര്‍ ശരീരഭാരം നിയന്ത്രിക്കാനും ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നു.

ശരീരഭാരം കുറയുന്നതോടെ നമുക്ക് കൂടുതല്‍ ആത്മവിശ്വാസം ഉണ്ടാകുമെന്നാണ് മുംബയിലെ ജാസ്റ്റോക്ക് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ കണ്‍സള്‍ട്ടന്റ് ഡയബറ്റോളജിസ്റ്റും മെറ്റബോളിക് ഫിസിഷ്യനുമായ ഡോ. വ്യാങ്കതേഷ് ശിവാനി പറയുന്നത്. ഇതോടെ ഒരു വ്യക്തിക്ക് പങ്കാളിയോടുളള ലൈംഗികാസക്തി വര്‍ദ്ധിക്കുമെന്നും ചില വാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഈ വാദത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് വിദഗ്ദര്‍.

ഒസെംപിക് (സെമാഗ്ലൂറ്റൈഡ്) അല്ലെങ്കില്‍ മൗഞ്ചാരോ (ടിര്‍സെപറ്റൈഡ്) പോലുളള ജിഎല്‍പി 1 റിസപ്റ്റര്‍ അഗോണിസ്റ്റുകള്‍ തുടങ്ങിയ മരുന്നുകളാണ് സാധാരണ ആളുകള്‍ പ്രമേഹരോഗത്തിനും ശരീരഭാരം കുറയ്ക്കാനും ദിവസേന കഴിക്കുന്നത്. ഇത്തരം മരുന്നുകള്‍ വ്യക്തികളിലുണ്ടാകുന്ന ലൈംഗിക താല്‍പര്യം കുറച്ചേക്കാമെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം മരുന്നുകള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. പങ്കാളിയോട് ലൈംഗികതാല്‍പര്യം കുറയുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ ഗവേഷണം നടത്തേണ്ടതുണ്ടെന്ന് ശിവാനി പറയുന്നു.

പൂനെയിലെ അങ്കുര ആശുപത്രിയിലെ മുതിര്‍ ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ മഥുലിക സിംഗ് പറയുന്നത് ഇങ്ങനെ, ഇത്തരത്തിലുളള മരുന്നുകള്‍ക്ക് ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. തളര്‍ച്ച, സന്തോഷമില്ലായ്മ, ലൈംഗികാസക്തി ഇല്ലായ്മ എന്നിവ ഉണ്ടാകുന്നു. ഒസെംപിക് പോലുളള മരുന്നുകള്‍ വിശപ്പില്ലായ്മ, തുമ്മല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇത് ലൈംഗികപ്രവൃത്തിയിലേര്‍പ്പെടാനുളള ഒരു വ്യക്തിയുടെ താല്‍പര്യം കുറയ്ക്കും. ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ചില മരുന്നുകള്‍ പുരുഷന്‍മാരിലെയും സ്ത്രികളിലെയും ലൈംഗിക ഹോര്‍മോണുകളുടെ ഉല്‍പ്പാദനം കുറയ്ക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme