- Advertisement -Newspaper WordPress Theme
HEALTHഈ ഭക്ഷണങ്ങൾ വളർത്തുനായ്ക്കൾക്ക് കൊടുക്കാൻ പാടില്ല

ഈ ഭക്ഷണങ്ങൾ വളർത്തുനായ്ക്കൾക്ക് കൊടുക്കാൻ പാടില്ല

മനുഷ്യർ കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളും നായ്ക്കൾക്ക് കൊടുക്കാൻ പറ്റുന്നതല്ല. നായ്ക്കളുടെ ശരീര സ്വഭാവവും മെറ്റാബോളിസം പ്രവർത്തനങ്ങളും മനുഷ്യരിൽ നിന്നും വ്യത്യസ്തമാണ്. ചില ഭക്ഷണങ്ങൾ നായയുടെ ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നു. ഈ ഭക്ഷണ സാധനങ്ങൾ കൊടുക്കുന്നത് ഒഴിവാക്കാം.

1.അവോക്കാഡോ

മനുഷ്യർക്ക് കഴിക്കാൻ സാധിക്കുമെങ്കിലും നായ്ക്കൾ അവോക്കാഡോ കഴിക്കുന്നത് സുരക്ഷിതമല്ല. ഇത് നായ്ക്കളിൽ ശ്വസന പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു. അതിനാൽ തന്നെ അവോക്കാഡോയുടെ ഇലകളും പഴവും നായ്ക്കൾക്ക് കൊടുക്കുന്നത് പൂർണമായും ഒഴിവാക്കണം.

2. ഉണക്ക മുന്തിരി

ഉണക്ക മുന്തിരിയും അല്ലാത്തതും നായ്ക്കൾക്ക് കൊടുക്കുന്നത് ഒഴിവാക്കാം. ഇത് നായയുടെ വൃക്കകൾ തകരാറിലാവാൻ കാരണമാകുന്നു. ചെറിയ അളവിൽപോലും മുന്തിരി വളർത്തുനായ്ക്കൾക്ക് കൊടുക്കരുത്.

3. ചോക്ലേറ്റ്

ചോക്ലേറ്റിൽ തിയോബ്രോമൈനും കഫീനും അടങ്ങിയിട്ടുണ്ട്. ഇത് നായയുടെ മെറ്റബോളിസം പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുന്നു. കൂടാതെ ചോക്ലേറ്റ് കഴിക്കുന്നത് നായ്ക്കളിൽ നിർജ്ജലീകരണം, ഛർദി, വയറിളക്കം, വയറുവേദന എന്നിവയ്ക്ക് കാരണമാകുന്നു.

4. ഉപ്പ്

അമിതമായ അളവിൽ നായ്ക്കൾക്ക് ഉപ്പ് കൊടുക്കുന്നത് ഒഴിവാക്കണം. ഇത് ഛർദി, വയറിളക്കം, വിഷാദം, പനി തുടങ്ങിയ രോഗങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു. ചില സമയങ്ങളിൽ മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme