വേനല്‍ക്കാലത്ത് ശരീരത്തിന്റെയും ചര്‍മ്മത്തിന്റെയും ആരോഗ്യം സംരക്ഷിക്കേണ്ടത് പ്രധാനമാണ്. വേനല്‍കാലത്ത് ഒട്ടുമിക്കയാള്‍ക്കാരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് നിര്‍ജ്ജലീകരണം. നിര്‍ജ്ജലീകരണം ശരീരത്തിന്റെ മാത്രമല്ല, ചര്‍മ്മത്തിന്റെയും ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ദിവസവും ധാരാളം വെള്ളം കുടിക്കുക. അതുപോലെ തന്നെ, ഈ സമയത്ത് ശരീരം തണുപ്പിക്കാന്‍ പഴങ്ങളും പഴച്ചാറുകളും ഇളനീരും കുടിക്കുന്നത് നല്ലതാണ്. വേനല്‍ക്കാലത്ത് വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിര്‍ജ്ജലീകരണം തടയാനും ശരീരത്തിന്റെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിനും ഗുണം ചെയ്യും.
തണ്ണിമത്തന്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കടുത്ത വേനലില്‍ തണ്ണിമത്തന്‍ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നല്‍കുന്നു. തണ്ണിമത്തനില്‍ 95% വരെയും ജലാംശം ഉണ്ട്. അതിനാല്‍ വേനല്‍ക്കാലത്ത് വിറ്റാമിന്‍ സിയും അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനൊപ്പം ചര്‍മ്മത്തിന്റെ ആരോഗ്യത്തെയും സംരക്ഷിക്കും
ബെറി പഴങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്‌ട്രോബെറി, ബ്ലൂബെറി, റാസ്‌ബെറി തുടങ്ങിയ ബെറി പഴങ്ങളില്‍ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും മറ്റു ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ സിയും അടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
മാമ്പഴം ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളായ എ, ബി6, സി, കൂടാതെ പൊട്ടാസ്യം, മഗ്‌നീഷ്യം, തുടങ്ങിയവയെല്ലാം അടങ്ങിയ മാമ്പഴം ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വേനല്‍ക്കാലത്ത് പ്രത്യേകിച്ച് മാമ്പഴം കഴിക്കുന്നത് ദഹനത്തിനും നല്ലതാണ്. കൂടാതെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്