- Advertisement -Newspaper WordPress Theme
FOODതൊലി കളയാതെ കഴിക്കാം ഈ പഴങ്ങള്‍

തൊലി കളയാതെ കഴിക്കാം ഈ പഴങ്ങള്‍

പഴങ്ങളോ പച്ചക്കറികളോ കഴിക്കും മുന്‍പ് ഭക്ഷ്യസുരക്ഷയെ കരുതിയോ വ്യത്തിയെ കരുതിയോ അവയുടെ തൊലി നാം നീക്കം ചെയ്യാറുണ്ട്. എന്നാല്‍ തൊലി കളയുന്നതോടെ പ്രധാനപ്പെട്ട പോഷകഗുണങ്ങളും നീക്കം ചെയ്യപ്പെടുകയാവും ചെയ്യുന്നത്. ചില പഴങ്ങളുടെ തൊലിക്ക് രുചി കുറവായിരിക്കും എങ്കിലും തൊലികളയാതെ കഴിക്കുന്നതു വഴി സമയലാഭം ഉണ്ട് എന്നുമാത്രമല്ല പോഷകങ്ങള്‍ ലഭിക്കുകയും ചെയ്യും വാഴപ്പഴത്തിന്റെ തോല്‍ ഇത്തരത്തില്‍ രുചി കുറവെങ്കിലും ഫൈബര്‍ ധാരാളം അടങ്ങിയതും സുരക്ഷിതമായി ഉപയോഗിക്കാവുന്നതുമാണ്.

മാമ്പഴം

മാമ്പഴത്തിന്റെ പള്‍പ്പ് പോലെ തന്നെ പോഷകസമ്പുഷ്ടമാണ് തോലും. ഇതില്‍ വൈറ്റമിന്‍ സിയും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട് മാമ്പഴം കഴിക്കുമ്പോള്‍ തൊലി കളയാതെ കഴിക്കാം.

ഓറഞ്ച്

ഓറഞ്ച് തൊലി കളയാതെ കഴിക്കുന്നത് ചിന്തിക്കാനേ പറ്റില്ല. എന്നാല്‍ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് ഓറഞ്ച് തൊലി എന്നും ഇത് ഭക്ഷ്യയോഗ്യമാണ് എന്നും അറിയാമോ.

ഉരുളക്കിഴങ്ങ്

പതിവായി എല്ലാവരും കഴിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് പല രീതിയില്‍ ആണ് പാകം ചെയ്യുന്നതെങ്കിലും ലോകത്ത് എല്ലായിടത്തും ഇത് തൊലികളഞ്ഞശേഷമാണ് ഉപയോഗിക്കാറ്. എന്നാല്‍ തൊലിയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുളള ഉരുളക്കിഴങ്ങ് തൊലി കളയാതെ തന്നെ ഉപയോഗിക്കാം

കിവി

വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ഫലമാണ് കിവി. മധുരവും പുളിപ്പും ചേര്‍ന്ന രുചിയുളള ഈ പഴത്തിന്റെ തൊലിയില്‍ വൈറ്റമിന്‍ ഇ യും ഫൈബറും ധാരാളം ഉണ്ട്

കുക്കുമ്പര്‍

സാലഡ് വെളളരി അഥവാ കുക്കുമ്പറിന്റെ തൊലിയില്‍ വൈറ്റമിനുകളും ഫൈബറും ധാരാളമുണ്ട് സാലഡ് ഉണ്ടാക്കുമ്പോള്‍ ഇനി മുതല്‍ കുക്കുമ്പര്‍ തൊലി കളയാതെ തന്നെ ഉപയോഗിക്കാം

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme