- Advertisement -Newspaper WordPress Theme
Healthcareഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കും ഈ എണ്ണകള്‍

ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കും ഈ എണ്ണകള്‍

എത്ര പരിമിതപ്പെടുത്തണമെന്ന് പറഞ്ഞാലും എണ്ണയെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള പാചകരീതി നമ്മള്‍ക്ക് സാധ്യമല്ല. നമ്മുടെ മിക്ക നാടന്‍ വിഭവങ്ങളുടെയും അവശ്യ ചേരുവയാണ് എണ്ണ. എന്നാല്‍ ഹൃദയാരോഗ്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ എണ്ണ ഉപയോഗം മിതമായ രീതിയില്‍ സാധ്യമാക്കാം. ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്ന 5 എണ്ണകളെ കുറിച്ച് കാര്‍ഡിയോളജിസ്റ്റും ഫങ്ഷണല്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. അലോക് ചോപ്ര പറയുന്നത് ഇങ്ങനെ:

നെയ്യ്

മെച്ചപ്പെട്ട ആരോഗ്യത്തിന് ഭക്ഷണം നെയ്യില്‍ പാകം ചെയ്യുന്നത് മികച്ചതാണെന്ന് അദ്ദേഹം പറയുന്നു. നെയ്യില്‍ വിറ്റാമിന്‍ എ, ഡി, ഇ, കെ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തെയും പ്രതിരോധശേഷിയും പ്രോത്സാഹിപ്പിക്കും.

വെളിച്ചെണ്ണ

വെളിച്ചെണ്ണ ഉപയോഗിച്ച് ഭക്ഷണ പാകം ചെയ്യുന്നത് തലച്ചോറിന്റെയും കുടലിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇതില്‍ മീഡിയം-ചെയിന്‍ ട്രൈഗ്ലിസറൈഡുകള്‍ (MCTS) ധാരാളം അടങ്ങിയിട്ടുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (NIH) റിപ്പോര്‍ട്ട് പ്രകാരം, MCTS ശരീരത്തില്‍ മെറ്റബോളിസം പ്രോത്സാഹിപ്പിക്കുന്നു.

ടുകെണ്ണ

കടുകെണ്ണയില്‍ ഒമേഗ-5 ഫാറ്റി ആസിഡുകള്‍ ഉള്‍പ്പെടെ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.

എള്ളെണ്ണ

എള്ളെണ്ണ സന്ധികളുടെയും ചര്‍മത്തിന്റെയും ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. ആന്റിഓക്സിഡന്റുകളാലും ആരോഗ്യകരമായ കൊഴുപ്പുകളാലും സമ്പുഷ്ടമായ എള്ളെണ്ണ ഇന്ത്യന്‍ പാചകരീതിക്ക് മികച്ച ഓപ്ഷനാണെന്ന് അദ്ദേഹം പറയുന്നു.

നിലക്കടല എണ്ണ

നിലക്കടല എണ്ണയില്‍ ആരോഗ്യകരമായ കൊഴുപ്പുകളുണ്ട്. എന്നാല്‍ ഇതില്‍ സസ്യ സ്റ്റിറോളുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. തമായ അളവില്‍ ഉപയോഗിക്കുന്ന ഹൃദയത്തിന് അനുയോജ്യമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme