- Advertisement -Newspaper WordPress Theme
HEALTHവൃക്കയുടെ പ്രവർത്തനം പെട്ടെന്ന് നിലക്കുമ്പോൾ ഈ ലക്ഷണങ്ങൾ പ്രകടമാകാം

വൃക്കയുടെ പ്രവർത്തനം പെട്ടെന്ന് നിലക്കുമ്പോൾ ഈ ലക്ഷണങ്ങൾ പ്രകടമാകാം

നമ്മുടെ ശരീരത്തിലെ മാലിന്യങ്ങൾ അരിച്ചു പുറന്തള്ളുന്ന ജോലിയാണ് വൃക്കകൾ ചെയ്യുന്നത്. ഇതോടൊപ്പം ശരീരത്തിനാവശ്യമില്ലാത്ത ജലം, ലവണം, ദ്രാവകങ്ങൾ ഇവയെല്ലാം മൂത്രത്തിലൂടെ പുറത്തേയ്ക്ക് കളയുകയും ചെയ്യുന്നു. വൃക്കയുടെ പ്രവർത്തനക്ഷമത നഷ്ടമാവുമ്പോള്‍ മൂത്രത്തിന്റെ അളവ് ഗണ്യമായി കുറയുകയും മൂത്രത്തിന്റെ നിറംമാറുകയും ചെയ്യുന്നു. കൂടാതെ രക്തത്തിലെ യൂറിയയുടെ അളവ് പെട്ടന്നു വർദ്ധിക്കുകയും ചെയ്യും. രക്തത്തിലെ ക്രിയാറ്റിനിന്റേയും യൂറിയയുടേയും അളവ് പരിശോധിച്ചാൽ വൃക്കയ്ക്ക് തകരാർ ഉണ്ടോ ഇല്ലയോ എന്നു മനസിലാക്കാവുന്നതാണ്.

ഒരു വൃക്കയ്ക്കു മാത്രം തകരാറ് വന്നാൽ എന്താണ് സംഭവിക്കുക

ഒരു വൃക്കയ്ക്ക് തകരാർ സംഭവിച്ചാലും പ്രവർത്തനങ്ങളിൽ കാര്യമായ മാറ്റം വരില്ല. അടുത്ത വൃക്ക സാധാരണ പ്രവർത്തനം തുടരുകയാണ് ചെയ്യുന്നത്. പെട്ടെന്നുണ്ടാകുന്ന ഒന്നായതിനാൽ തക്ക സമയത്ത് ചികിത്സിച്ചാൽ വൃക്കകളുടെ പ്രവർത്തനം പഴയതുപോലെ വീണ്ടെടുക്കാം. എന്നാൽ രണ്ടു വൃക്കയും തകരാറിലാവുകയും, നാം ലക്ഷണങ്ങളെ ശ്രദ്ദിക്കാതിരിക്കുകയും, ചികിത്സിക്കാതെയിരിക്കുകയും, തെറ്റായ ചികിത്സ നൽകുകയും ചെയ്താൽ സാവധാനത്തിൽ നാം അറിയാതെ നമ്മുടെ വൃക്കകൾ പൂർണ്ണമായും പ്രവർത്തനരഹിതമാകാം. തകരാറിലാകുന്ന വൃക്ക പിന്നെ ചികിത്സകൊണ്ട് ഭേദമാകാത്ത ഒരവസ്ഥയിലെത്തുന്നു. ഇതിനെ End Stage Kidney Disease അഥവാ ‘വൃക്കയുടെ പ്രവർത്തനം നിലക്കുന്ന അവസ്ഥ’ എന്നുപറയുന്നു.

വൃക്കയുടെ പ്രവർത്തനം പെട്ടന്ന് നിലക്കാൻ ഇനി പറയുന്ന അവസ്ഥകൾ കാരണമാകാറുണ്ട്

വൃക്കയിലേയ്ക്കുള്ള രക്തയോട്ടം കുറയുക, രക്തസമ്മർദ്ദം താഴുക, ആവശ്യമായ ജലാംശം ലഭ്യമാവാതെയിരിക്കുക, കടുത്ത അണുബാധ, എന്തെങ്കിലും ശസ്ത്രകിയയ്ക്കുശേഷവും വൃക്കയുടെ പ്രവർത്തനം പെട്ടെന്നു കുറയാം. മൂത്രതടസ്സം, (സാധാരണ വൃക്കക്കല്ലുകളാണ് ഇതിനു കാരണമാകുന്നത്) അമിത രക്തസ്രാവം, ഡെങ്കുപനി, ഗുരുതരമായ ഹൃദ്രോഗം , സെപ്തസിസ് (ഗുരുതരമായ അണുബാധ), രാസവസ്തുക്കളടങ്ങിയ ചില നാട്ടുമരുന്നുകൾ, വേദനസംഹാരികളുടെ അമിത ഉപയോഗം മരുന്നുകളോടുള്ള അലർജി മുതലായവ ഇതിനു കാരണമാകാറുണ്ട്

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme