in

കുഞ്ഞുണ്ടാവാന്‍ ആഗ്രഹിക്കുaന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Share this story

കുഞ്ഞുണ്ടാവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് തന്നെ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരണം. ബീജം പൂര്‍ണ്ണ വളര്‍ച്ചയെത്താന്‍ ആഴ്ചകള്‍ എടുക്കും എന്നതിനാല്‍ ഗര്‍ഭധാരണം ആഗ്രഹിക്കുന്ന സമയത്തിനു മൂന്നുമാസമെങ്കിലും മുന്‍പേ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരാന്‍ തുടങ്ങണം. അച്ഛനാകാന്‍ ആഗ്രഹിക്കുന്നവര്‍ ഇനിപ്പറയുന്ന കാര്യങ്ങള്‍ പിന്തുടരുക:

  1. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ബീജത്തിന്റെ ഡിഎന്‍എയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ക്ഷതങ്ങളെ തടയും. വന്‍പയര്‍, മത്തന്റെ വിത്ത്, ഡാര്‍ക്ക് ചോക്ലേറ്റ്, ജീരകം, ഇഞ്ചി, ചീര, മഞ്ഞള്‍ മുതലായവ കഴിക്കാം. 2. സെലീനിയം സമ്പന്നമായ ധാന്യങ്ങള്‍,

എള്ള്, ഗോതമ്പ് തുടങ്ങിയവ

ബീജസങ്കലനത്തിനു സഹായിക്കുന്നു. 3. ബീജത്തില്‍ വലിയ അളവില്‍ സിങ്കിന്റെ സാന്നിദ്ധ്യമുണ്ട്. മത്സ്യം, ചിക്കന്‍, മുട്ട, തവിട് കളയാത്ത ധാന്യം, വരക്, ഓട്‌സ് തുടങ്ങിയവ കഴിക്കാം. ബീജത്തിന്റെ അളവ് കൂട്ടാന്‍ സിങ്ക് സഹായിക്കും.

  1. മാംഗനീസ് ആണ് നിങ്ങളുടെ പങ്കാളിയുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട മറ്റൊരു ഘടകം. അത് പുരുഷ പ്രത്യുത്പാദനത്തെ സഹായിക്കുന്നു. ബ്രോക്കോളി, കാരറ്റ്, മുട്ട, തവിട് കളയാത്ത ധാന്യം, ഇഞ്ചി എന്നിവയില്‍ മാംഗനീസ് ധാരാളമായി അടങ്ങിയിട്ടുണ്ട്. 5. ബീജത്തിന്റെ ചലനം മെച്ചപ്പെടുത്തുന്നതിന് അവശ്യ ഫാറ്റി ആസിഡുകള്‍ സഹായിക്കും. ഇതിനായി അവശ്യ ഫാറ്റി ആസിഡുകള്‍ അടങ്ങിയ സാല്‍മണ്‍ മത്സ്യം, ചണവിത്ത്, മത്തങ്ങ കിവി മാതലായ ഭക്ഷണത്തില്‍
    ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട മറ്റൊരു ഘടകം. അത് പുരുഷ പ്രത്യുത്പാദനത്തെ സഹായിക്കുന്നു. ബ്രോക്കോളി, കാരറ്റ്, മുട്ട, തവിട് കളയാത്ത ധാന്യം, ഇഞ്ചി എന്നിവയില്‍ മാംഗനീസ് ധാരാളമായി അടങ്ങിയിട്ടുണ്ട്. 5. ബീജത്തിന്റെ ചലനം മെച്ചപ്പെടുത്തുന്നതിന് അവശ്യ ഫാറ്റി ആസിഡുകള്‍ സഹായിക്കും. ഇതിനായി അവശ്യ ഫാറ്റി ആസിഡുകള്‍ അടങ്ങിയ സാല്‍മണ്‍ മത്സ്യം, ചണവിത്ത്, മത്തങ്ങ, കിവി മുതലായവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

പങ്കാളിയുടെ ഭക്ഷണത്തില്‍ ഇവയെല്ലാം ഉള്‍പ്പെടുത്തുന്നു എന്ന് ഉറപ്പാക്കുക.

അച്ഛനാവാന്‍ തയ്യാറെടുക്കുന്നവരും കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പുകവലി, മദ്യപാനം, അമിതമായ കാപ്പികുടി (ദിവസം 3 കപ്പില്‍ കൂടുതല്‍), മയക്കുമരുന്നിന്റെ ഉപയോഗം എന്നിവ ശുക്ലത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും. ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതശൈലി നിലനിര്‍ത്തേണ്ടത് ഇതുകൊണ്ടുതന്നെ വളരെ പ്രധാനമാണ്. പതിവായി വ്യായാമം ചെയ്യുക, സമീകൃതാഹാരം കഴിക്കുക. ഒപ്പം നിങ്ങളുടെ ഭാര്യയോടൊപ്പം സമയം ചെലവഴിക്കാനും മറക്കരുത്

വേനല്‍ക്കാലത്ത് ചര്‍മ്മത്തിനായി കഴിക്കാം ഈ പഴങ്ങള്‍

അച്ഛനാകാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ട കാര്യങ്ങള്‍