- Advertisement -Newspaper WordPress Theme
HEALTHക്യാബേജ് അണുവിമുക്തമാക്കി വൃത്തിയാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

ക്യാബേജ് അണുവിമുക്തമാക്കി വൃത്തിയാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത പച്ചക്കറിയാണ് ക്യാബേജ്. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഇത് നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷമേ ഉപയോഗിക്കാൻ പാടുള്ളു. ക്യാബേജിന് ഒന്നിൽകൂടുതൽ ഇലകൾ ഉള്ളതുകൊണ്ട് തന്നെ അഴുക്കും അണുക്കളും പറ്റിയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ ഇത് നന്നായി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ക്യാബേജ് അണുവിമുക്തമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

  1. ക്യാബേജിന്റെ കേടുവന്ന പുറം ഇല ഒഴിവാക്കാം. കാരണം ഇതിലാണ് കൂടുതലും അഴുക്കും അണുക്കളും ഉണ്ടാവാൻ സാധ്യതയുള്ളത്.

2. ഇല കളഞ്ഞതിന് ശേഷം പകുതിയായി ക്യാബേജ് മുറിച്ചെടുക്കാം. അതേസമയം ക്യാബേജിന്റെ കട്ടിയുള്ള തണ്ട് മുറിച്ചു മാറ്റാൻ മറക്കരുത്.

3. കഴുകുന്നതിന് മുമ്പ് ഓരോ ഇലകളായി വേർതിരിക്കണം. ഇത് കീടങ്ങളേയും അഴുക്കിനെയും എളുപ്പം നീക്കം ചെയ്യാൻ സഹായിക്കുന്നു.

4. ക്യാബേജ് ഉപ്പ് വെള്ളത്തിൽ കഴുകുന്നത് അണുക്കളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. പാത്രത്തിൽ കുറച്ച് വെള്ളമെടുത്തതിന് ശേഷം അതിലേക്ക് ഉപ്പ് ചേർക്കാം. ശേഷം ക്യാബേജ് വെള്ളത്തിലിട്ടാൽ മതി. കുറഞ്ഞത് 15 മിനിറ്റെങ്കിലും വെള്ളത്തിൽ മുക്കിവെയ്ക്കാൻ ശ്രദ്ധിക്കണം.

5. വിനാഗിരി ഉപയോഗിച്ചും ക്യാബേജിലെ അണുക്കളെ ഇല്ലാതാക്കാൻ സാധിക്കും. പാത്രത്തിൽ വെള്ളമെടുത്തതിന് ശേഷം അതിലേക്ക് ഒരു ടേബിൾസ്പൂൺ വിനാഗിരി ചേർക്കാം. ശേഷം ഇതിലേക്ക് 5 മിനിറ്റ് ക്യാബേജ് ഇട്ടുവെയ്ക്കണം. അതേസമയം നന്നായി കഴുകിയതിന് ശേഷം മാത്രമേ പാകം ചെയ്യാൻ പാടുള്ളു.

6. അവസാനം ചെറുചൂട് വെള്ളത്തിൽ കൂടെ ക്യാബേജ് കഴുകാം. ഇത് ക്യാബേജിൽ പറ്റിയിരിക്കുന്ന അഴുക്കിനെയും അണുക്കളെയും എളുപ്പം ഇല്ലാതാക്കാൻ സഹായിക്കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme