മലബന്ധം അകറ്റാന്‍ എപ്പോഴും പ്രകൃതിദത്തമായ വഴിയിലൂടെ പോകുന്നതാണ് നല്ലത്. നാരുകള്‍, പ്രോബയോട്ടിക്‌സ്, സിട്രസ് പഴങ്ങള്‍, പച്ചക്കറികള്‍, ഉണക്കമുന്തിരി, ഈന്തപ്പഴം എന്നിവ അടങ്ങിയ ഭക്ഷണക്രമം തിരഞ്ഞെടുക്കുക. ഉണങ്ങിയതും, തണുത്തതും, എരിവും, വറുത്തതും, ഫാസ്റ്റ് ഫുഡും അമിതമായി കഴിക്കുന്നത് ഒഴിവാക്കുക. ആവശ്യത്തിന് വെള്ളം കുടിക്കാത്തതും ഭക്ഷണത്തിലെ നാരുകളുടെ കുറവ്, മോശം ഉപാപചയ പ്രവര്‍ത്തനം, ഉറക്ക കുറവ്, വൈകിയുള്ള അത്താഴം, ഉദാസീനമായ ജീവിതശൈലി എന്നിവയും മലബന്ധത്തിന് കാരണമാകാം.