in , , , , , ,

ചിക്കന്‍പോക്സ് പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Share this story

വേനല്‍ക്കാലമാകുമ്പോള്‍ ചിക്കന്‍പോക്‌സ് പടര്‍ന്നു പിടിച്ചുക്കൊണ്ടിരിക്കുകയാണ്‌. ചിക്കന്‍പോക്‌സ് പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌.വേനല്‍ക്കാലത്ത്‌ വ്യാപകമാകുന്ന പകര്‍ച്ചവ്യാധിയാണ്‌ ചിക്കന്‍പോക്‌സ്. പ്രത്യേകിച്ചും കുട്ടികളില്‍. അതിനാല്‍ പരീക്ഷയ്‌ക്കു തയാറെടുക്കുന്ന വിദ്യാര്‍ഥികളെ പിടികൂടി ഇത്‌ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്‌. മാനസികസമ്മര്‍ദ്ദം ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്‌ക്കുന്നതായിരിക്കാം ഈ അവസരത്തില്‍ രോഗാണുക്കള്‍ക്ക്‌ അനുകൂലസാഹചര്യമൊരുക്കുന്നത്‌. ശരീരത്തില്‍ ചുവന്നുതടിച്ച പാടുകളാണ്‌ ആദ്യം പ്രത്യക്ഷപ്പെടുന്നത്‌. തുടര്‍ന്ന്‌ കുമിളകള്‍ പ്രത്യക്ഷപ്പെടുന്നു. വ്യക്‌തമായ രോഗലക്ഷണങ്ങളുള്ളതിനാല്‍ രോഗനിര്‍ണയത്തിന്‌ കാലതാമസമുണ്ടാകുന്നില്ല. ഹെര്‍ലിസ്‌ വൈറസ്‌ കുടുംബത്തില്‍പെട്ട വെരിസെല്ലാ- സോസ്‌റ്റര്‍ വൈറസുകളാണ്‌ രോഗകാരണം.


ചര്‍മത്തില്‍ അസഹ്യമായ വേദനയുണ്ടാക്കുന്ന കുമിളകള്‍ പ്രത്യക്ഷപ്പെടുന്ന ഹെര്‍പിസ്‌ സോസ്‌റ്റര്‍ രോഗത്തിനും, ചിക്കന്‍പോക്‌സിനും തമ്മിലുള്ള ബന്ധം നേരത്തെതന്നെ തെളിയിക്കപ്പെട്ടതാണ്‌. രണ്ടിനും കാരണക്കാര്‍ ഡി.എന്‍.എ. വൈറസുകളായ വെരിസെല്ലാ സോസ്‌റ്റര്‍ വൈറസുകള്‍തന്നെ. വര്‍ഷത്തിലെ ആദ്യ ആറുമാസങ്ങളിലാണ്‌ രോഗം പ്രധാനമായും പടര്‍ന്നുപിടിക്കുന്നത്‌. അഞ്ചിനും ഒമ്പതിനും ഇടയ്‌ക്ക് പ്രായമായ കുട്ടികളാണ്‌ 50 ശതമാനത്തിലേറെ ചിക്കന്‍പോക്‌സ് രോഗികളും. ഒരിക്കല്‍ രോഗബാധിതനായ വ്യക്‌തിക്ക്‌ സാധാരണഗതിയില്‍ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‌ക്കുന്ന പ്രതിരോധശേഷി (Life Long Immunity)ലഭിക്കുന്നതാണ്‌

സൈ്വന്‍ ഫ്ളൂ അഥവാ പന്നിപ്പനി; കുറച്ചൊന്നു ശ്രദ്ധിക്കാം

ദിവസവും പാല്‍ കുടിച്ചാല്‍ ശരീരത്തില്‍ എന്ത് സംഭവിക്കും? ഗുണദോഷങ്ങള്‍ അറിയാം