in , , , , , , ,

പഴങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Share this story

പ്രകൃതിദത്തവും പോഷകപ്രദവുമായ ഭക്ഷണമാണ് പഴങ്ങള്‍. അവയില്‍ ഉയര്‍ന്ന അളവില്‍ സുക്രോസ്, ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരം ഊര്‍ജ്ജത്തിനായി ഉപയോഗിക്കുന്നു. പഴങ്ങളില്‍ വിവിധ വിറ്റാമിനുകളും ധാതുക്കളും എന്‍സൈമുകളും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

ഭക്ഷണം കഴിച്ചയുടനെ ഒരു പഴം കഴിക്കുമ്പോള്‍, അത് വയറ്റില്‍ എത്തുകയും അവസാന ഭക്ഷണത്തിനു മുന്‍പേ ഇത് അഴുകാന്‍ തുടങ്ങുകയും ചെയ്യും. ഇതിനായ് ആമാശയം കൂടുതല്‍ ആസിഡുകള്‍ ഉത്പാദിപ്പിക്കും. പഴങ്ങള്‍ പെട്ടെന്ന് അഴുകുമ്പോള്‍, അവ കൂടുതല്‍ അസിഡിറ്റി ആയി മാറുന്നു. ഈ ഘട്ടത്തില്‍ അവയുടെ മിക്ക ഗുണങ്ങളും പോഷകങ്ങളും നശിപ്പിക്കപ്പെടുന്നു.

പഴങ്ങള്‍ കഴിക്കാനുള്ള ശരിയായ മാര്‍ഗ്ഗം മുഴുവനായിട്ടാണ്. പഴം ജ്യൂസ് ആക്കുമ്പോള്‍ അവയിലെ നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, എന്‍സൈമുകള്‍ എന്നിവയില്‍ ഭൂരിഭാഗവും നീക്കം ചെയ്യുന്നു. ജ്യൂസ് ആക്കുമ്പോള്‍ അവയിലെ നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, എന്‍സൈമുകള്‍ എന്നിവയില്‍ ഭൂരിഭാഗവും നീക്കം ചെയ്യുന്നു. ജ്യൂസ് ആക്കുന്നതിലൂടെ അവശേഷിക്കുന്നത് ഒരു ഗ്ലാസ് പഞ്ചസാര മാത്രമാണ്. ഇത് പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു. കഴിക്കുമ്പോള്‍, ഉമിനീരില്‍ അടങ്ങിയിട്ടുള്ള ദഹനഎന്‍സൈമുകള്‍മൂലം പഴങ്ങളില്‍ നിന്നുള്ള സ്വാഭാവിക പഞ്ചസാരകളായ സുക്രോസ്, ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നിവ ശരിയായ രീതിയില്‍ വിഘടിപ്പിക്കുന്നു.

ജ്യൂസ് ആയി കുടിക്കുമ്പോള്‍ ഉമിനീരിലെ എന്‍സൈമുകള്‍ക്ക് അവയെ തകര്‍ക്കാന്‍ സമയമില്ല. ഇതിലൂടെ പലര്‍ക്കും ശരീരത്തില്‍ ഫ്രക്ടോസിന്റെ അളവ് കൂടുന്നു. അത് പിന്നീട് ഉയര്‍ന്ന യൂറിക് ആസിഡിലേക്ക് നയിക്കും. അതുകൊണ്ട് എപ്പോഴും പഴങ്ങള്‍ മുഴുവനായി കഴിക്കുക.

പഴങ്ങള്‍ മുറിക്കരുത്, കഴിക്കുന്നതിനുമുമ്പ് മണിക്കൂറുകളോളം ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. ഇത് അവയുടെ പോഷകമൂല്യം കുറയ്ക്കുന്നു. അമിതമായി വെളിച്ചവും ചൂടും ഏല്‍ക്കുമ്പോള്‍, ഈ മുറിച്ച പഴങ്ങളില്‍ വിറ്റാമിന്‍ സി, ബി കോംപ്ലക്‌സ് വിറ്റാമിനുകള്‍ നഷ്ടപ്പെടും

ദിവസവും ഒന്നോ രണ്ടോ പഴങ്ങള്‍ ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യകരമാണ്. എന്നാല്‍ വിവിധയിനം പഴങ്ങള്‍ കൂട്ടികലര്‍ത്തുന്നത് ശരീരത്തെ ആശയ ക്കുഴപ്പത്തിലാക്കുകയും പോഷകങ്ങളുടെ ശരിയായ ആഗിരണത്തെ നിരുത്സാഹപ്പെടുത്തുകയും ചെയ്യും. ദഹനം വര്‍ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് ഒഴിവാക്കാനും ഒരു സമയം ഒരു പഴം കഴിക്കുക.


സൂര്യന്‍ അസ്തമിക്കുമ്പോള്‍, ശരീരം വിശ്രമത്തിലേക്കും ഡൈജസ്റ്റ് മോഡിലേക്കും നീങ്ങുന്നു. രാത്രിയില്‍ പഴങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുകയും ഊര്‍ജത്തിന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യും. പകല്‍സമയത്ത് ഈ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കേണ്ടിവരുമ്പോള്‍,രാത്രിയില്‍ ഇത് നിങ്ങളുടെ ഉറക്കത്തെ ബാധിക്കും. രാത്രിയില്‍ പഴങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുന്നുവെങ്കില്‍ അത് തുടരുക. എന്നാല്‍ ഭക്ഷണത്തിന് ശേഷമോ രാത്രി വൈകിയോ പഴങ്ങള്‍ കഴിക്കുന്നത് ദഹനത്തിനും പോഷകങ്ങള്‍ കാര്യക്ഷമമായി ആഗിരണം ചെയ്യാനുള്ള കഴിവില്ലായ്മയ്ക്കും കാരണമാകുന്നുവെങ്കില്‍ ഒഴിവാക്കുക.

കുട്ടികളിലെ പനി

സ്‌ക്രീന്‍ സമയം അതിരുകടന്നാല്‍ ശരീരത്തില്‍ സംഭവിക്കുന്നമാറ്റങ്ങള്‍ അറിയാം