in , , ,

മുഖത്തെ ചുളിവുകള്‍ മാറാന്‍ ഓട്സ് ഇങ്ങനെ ഉപയോ​ഗിക്കാം

Share this story

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഓട്സ് എന്ന് എല്ലാവര്‍ക്കും അറിയാം. ശരീരത്തിന്‍റെ ആരോ​ഗ്യത്തിന് മാത്രമല്ല, ചർമ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. ഓട്‌സിലെ ആന്‍റി ഓക്‌സിഡന്‍റുകളും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും മുഖത്തെ ചുളിവുകൾ, ഇരുണ്ട നിറം എന്നിവ മാറാൻ സഹായിക്കും. 

ചർമ്മത്തിന്റെ ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ട വിറ്റാമിൻ ഇയും ഇതിൽ അടങ്ങിയിട്ടുണ്ട്.  ചർമ്മത്തെ ചെറുപ്പമാക്കുന്നതിനും വരണ്ട ത്വക്കിനെ തടയാനും പ്രോട്ടീന്‍ അടങ്ങിയ ഇവ സഹായിക്കുന്നു. ചർമ്മത്തെ സംരക്ഷിക്കാൻ ഓട്സ് കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.

ഒന്ന്

പകുതി പഴം, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല്‍,  ഒരു ടീസ്പൂണ്‍ ഓട്സ്  എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളത്തില്‍ കഴുകാം. ചര്‍മ്മത്തിലെ ചുളിവുകളും വരകളും പാടുകളുമൊക്കെ മാറ്റാന്‍ ഈ പാക്ക് സഹായിക്കും.

രണ്ട് 

രണ്ട് ടേബിൾസ്പൂൺ ഓട്സ്, കുറച്ച് ബേക്കിങ് സോഡയോടൊപ്പം ചേര്‍ത്ത് ഇളം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുളിക്കുന്നത് ചര്‍മ്മം ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കും. 

മൂന്ന്

ഒരു പഴുത്ത പപ്പായ ഉടച്ചെടുക്കുക. ഇനി ഇതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ ഓട്സ്, ഒരു ടീസ്പൂൺ ബദാം ഓയിൽ എന്നിവ ചേർത്ത് മിക്സ് ചെയ്യുക. മുഖത്തും കഴുത്തിന്‍റെ ഭാഗങ്ങളിലും ഈ പേസ്റ്റ് പുരട്ടി 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. മുഖത്തെ ചുളിവുകളെ തടയാനും മുഖം തിളങ്ങാനും ഈ പാക്ക് സഹായിക്കും. 

നാല്

കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ ഓട്സും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം.

പ്രതിരോധശേഷി കൂട്ടുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്താം ഒൻപത് ജ്യൂസുകൾ

രക്തസമ്മര്‍ദ്ദം പരിശോധിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍