- Advertisement -Newspaper WordPress Theme
Uncategorizedഇരട്ടക്കുട്ടികളെ മുലയൂട്ടേണ്ടത് ഇങ്ങനെയാണ്

ഇരട്ടക്കുട്ടികളെ മുലയൂട്ടേണ്ടത് ഇങ്ങനെയാണ്

പരസ്പര വിരുദ്ധം ഇതെല്ലാം ഒരു അമ്മയ്ക്ക് തന്റെ രണ്ട് കുഞ്ഞുങ്ങള്‍ക്കും മുലയൂട്ടാന്‍ കഴിയില്ല, കാരണം അവള്‍ വളരെ എളുപ്പത്തില്‍ ക്ഷീണിക്കുന്നു എന്നുള്ളതാണ് ആദ്യത്തെ കാര്യം. എന്നാല്‍ ഒരേ സമയം രണ്ട് കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ ആവശ്യമായ പാല്‍ ഒരു അമ്മയ്ക്ക് ഉത്പാദിപ്പിക്കാന്‍ കഴിയില്ല. ഫോര്‍മുല മില്‍ക്ക് ആവശ്യമായ ഒന്നാണ്. കുഞ്ഞുങ്ങള്‍ക്ക് പമ്പ് ചെയ്തോ അല്ലെങ്കില്‍ ഫോര്‍മുല മില്‍ക്ക് എന്നിവയോ നല്‍കണം എന്നുള്ളതാണ്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ആ്ദ്യം നിങ്ങളുടെ ഡോക്ടറോട് തന്നെ ഇതിനെക്കുറിച്ച് കൂടുതല്‍ ചോദിക്കേണ്ടത് അത്യാവശ്യമാണ്.

രണ്ട് കുഞ്ഞിനെ മുലയൂട്ടുന്നത് എങ്ങനെ

രണ്ട് കുഞ്ഞുങ്ങള്‍ക്കും മുലയൂട്ടാന്‍ ഒരു അമ്മയ്ക്ക് വളരെയധികം കഴിവുണ്ട്. ആദ്യം ഇത് മടുപ്പിക്കുമെങ്കിലും പിന്നീട് ഇത് ശീലമാവുന്നു. നിങ്ങള്‍ക്ക് ഇരട്ടക്കുട്ടികളെ പ്രസവിക്കാന്‍ കഴിയുമെങ്കില്‍ പലപ്പോഴും അവര്‍ക്ക് ആവശ്യത്തിനുള്ള ഭക്ഷണം നല്‍കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു എന്നുള്ളതാണ്. നിങ്ങള്‍ക്ക് ഇരട്ടക്കുട്ടികളുള്ളപ്പോള്‍, നിങ്ങളുടെ പാല്‍ ഉല്‍പാദനം രണ്ട് കുഞ്ഞുങ്ങള്‍ക്കിടയില്‍ വിഭജിക്കപ്പെടുന്നില്ല പകരം രണ്ട് കുഞ്ഞുങ്ങള്‍ക്കും ആവശ്യത്തിന് പാല്‍ ലഭിക്കും എന്നാണ് പറയുന്നത്. ഫോര്‍മുല പാല്‍ സഹായകരമാണെങ്കിലും ആവശ്യമില്ല. ചില കാരണങ്ങളാല്‍, നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ മുലപ്പാല്‍ ഉത്പാദിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ ഇത് പ്രയോജനകരമാണ്.

കഴിയുന്നത്ര പാല്‍ നല്‍കാന്‍ ശ്രമിക്കുക

കുഞ്ഞിന് കുപ്പിപ്പാല്‍ നല്‍കുന്നത് അത്ര മോശം കാര്യമല്ല എന്നാല്‍ അമ്മക്ക് സുഖമില്ലാത്ത അവസ്ഥയിലോ മറ്റോ നിങ്ങള്‍ക്ക് ഇത് പരീക്ഷിക്കാവുന്നതാണ്. എന്നാല്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് കഴിയുന്നത്ര മുലയൂട്ടാന്‍ ശ്രമിക്കുക. അടിയന്തിര സാഹചര്യങ്ങള്‍ക്കായോ അല്ലെങ്കില്‍ നിങ്ങള്‍ ക്ഷീണിതനാണെങ്കിലോ ഇത്തരത്തിലുള്ള കുപ്പികള്‍ കയ്യില്‍ സൂക്ഷിക്കാം. ഇത് കൂടാതെ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം

മുലയൂട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ഇരട്ടകുട്ടികള്‍ക്കായി ഒരു നഴ്സിംഗ് തലയിണ ആവശ്യമാണ്, മുലയൂട്ടുന്നതിന് സുഖകരവും സുരക്ഷിതവുമായ ഇടം, സുഖപ്രദമായ അല്ലെങ്കില്‍ എര്‍ണോണോമിക് ബെഡ്, സോഫ അല്ലെങ്കില്‍ കസേര, ബേബി ടവലുകള്‍ എന്നിവയാണ് ആവശ്യമുള്ളവ. ഒരു അമ്മയെ മുലയൂട്ടാന്‍ സഹായിക്കുന്ന അടിസ്ഥാന ആവശ്യങ്ങളാണിവ. ചെറുതും അതിലോലവുമായ രണ്ട് മനുഷ്യര്‍ക്കായി പ്രാഥമിക പരിപാലകന്റെ റോളിലേക്ക് അവള്‍ ഇതിനകം എത്തിക്കഴിഞ്ഞു. ഇതെല്ലാം എല്ലാ അമ്മമാരും കരുതുന്നവ തന്നെയാണ് എന്നുള്ളതാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme