2025-ൽ ഗൂഗിളിൽ മാത്രം 4 ലക്ഷത്തിലധികം ആളുകൾ തിരഞ്ഞ ഒരു സെക്സ് പൊസിഷനുണ്ട്; ‘ ഒരു വിഭാഗം സ്ത്രീകൾക്ക് ഇത് വലിയ ആത്മവിശ്വാസം നൽകുന്ന ഒന്നാണെങ്കിലും, മറ്റൊരു വിഭാഗം ഇതിനെ വിരസമായി കാണുന്നുണ്ട് പുരുഷന്മാർ പലപ്പോഴും ഇതിനെ ഭയത്തോടെയാണ് കാണുന്നത് എന്നതാണ് സത്യം. എന്നാൽ മറ്റൊരു വിഭാഗം ആ ഭയത്തെ അവഗണിച്ചും ഇതിനെ ഇഷ്ടപ്പെടുന്നുണ്ട്.
എന്താണ് ‘റിവേഴ്സ് കൗഗേൾ’?
സാധാരണയുള്ള ‘കൗഗേൾ’ പൊസിഷന്റെ മറ്റൊരു വകഭേദമാണിത്. സ്ത്രീ പങ്കാളി മുകളിൽ ഇരിക്കുകയും, എന്നാൽ പുരുഷന്റെ മുഖത്തേക്ക് നോക്കുന്നതിന് പകരം എതിർദിശയിലേക്ക് (കാലുകളിലേക്ക്) തിരിഞ്ഞിരിക്കുകയും ചെയ്യുന്ന രീതിയാണിത്. വേഗതയും ചലനങ്ങളും നിയന്ത്രിക്കാൻ സാധിക്കുന്നു എന്നത് കൊണ്ട് സ്ത്രീകൾക്ക് ഇത് വലിയ ആത്മവിശ്വാസം നൽകുന്നുവെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലെ (Reddit) ചർച്ചകളിൽ പലരും അഭിപ്രായപ്പെടുന്നു.
പുരുഷന്മാർ ഭയക്കുന്നത് എന്തിനെ?
സ്ത്രീകൾക്ക് ഇത് ഇഷ്ടമാണെങ്കിലും, പുരുഷന്മാരിൽ ഭൂരിഭാഗവും ഇതിനോട് മുഖം തിരിക്കാറാണ് പതിവ്. കാരണമെന്തെന്നോ? ‘ഒടിവ്’ സംഭവിക്കുമോ എന്ന പേടി തന്നെ! റെഡ്ഡിറ്റിലെ ഒരു ഉപയോക്താവ് കുറിച്ചത് ഇങ്ങനെയാണ്: ”എനിക്ക് ഇത് ആസ്വദിക്കാൻ കഴിയാറില്ല. കാരണം, പങ്കാളി തെറ്റായ ദിശയിൽ അമർന്നാൽ എന്റെ ജനനേന്ദ്രിയത്തിന് ക്ഷതമേൽക്കുമോ എന്ന ഭയമാണ് എപ്പോഴും.”
മറ്റൊരു വ്യക്തിയുടെ അനുഭവം ഇങ്ങനെ: ”ഈ രീതി പരീക്ഷിക്കുമ്പോഴെല്ലാം വല്ലാത്തൊരു മുറുക്കം അനുഭവപ്പെടാറുണ്ട്. ഒടിഞ്ഞുപോകുമോ എന്ന പേടി കാരണം പലപ്പോഴും ഇത് ഒഴിവാക്കുകയാണ് പതിവ്.”
ശാസ്ത്രം പറയുന്നത് എന്ത്?
പുരുഷന്മാരുടെ ഈ പേടി വെറുതെയല്ലെന്ന് ആരോഗ്യവിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു. സോഷ്യൽ മീഡിയയിലെ പ്രശസ്തനായ ഡോക്ടർ കരൺ രാജൻ (Dr. Karan Rajan) ടിക് ടോക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്, ശാസ്ത്രീയമായി ഏറ്റവും അപകടകരമായ സെക്സ് പൊസിഷനാണിതെന്നാണ്.
ജനനേന്ദ്രിയത്തിന് ഒടിവ് സംഭവിക്കുന്ന കേസുകളിൽ 50 ശതമാനവും ഉണ്ടാകുന്നത് ഈ പൊസിഷനിലൂടെയാണ്,” ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു. ഉദ്ധരിച്ച ലിം#ഗ#ത്തിന് പെട്ടെന്ന് മർദ്ദമേൽക്കുകയോ, തെറ്റായ രീതിയിൽ വളയുകയോ ചെയ്താൽ, ഉള്ളിലെ കലകൾക്ക് ക്ഷതമേൽക്കാം. ക്ലീവ്ലാൻഡ് ക്ലിനിക്കിന്റെ റിപ്പോർട്ട് പ്രകാരം, ഇങ്ങനെ സംഭവിക്കുമ്പോൾ ‘ടപ്പേ’ എന്നൊരു ശബ്ദം (Popping sound) കേൾക്കാനും, അതികഠിനമായ വേദന അനുഭവപ്പെടാനും സാധ്യതയുണ്ട്.
ഭയപ്പെടേണ്ടതുണ്ടോ?
കണക്കുകൾ പ്രകാരം 10,000 പേരിൽ ഒരാൾക്ക് മാത്രമേ ഇത്തരത്തിൽ അപകടം സംഭവിക്കാറുള്ളൂ എന്നത് ആശ്വാസകരമാണ്. എങ്കിലും, അപകടസാധ്യത നിലനിൽക്കുന്നതിനാൽ മുൻകരുതലുകൾ എടുക്കുന്നത് നല്ലതാണ്.
നിയന്ത്രണം: ആവേശം കൂടുമ്പോൾ നിയന്ത്രണം വിടാതിരിക്കാൻ ശ്രദ്ധിക്കുക.
*ആശയവിനിമയം: വേദനയോ അസ്വസ്ഥതയോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ പങ്കാളിയോട് തുറന്നു പറയുക.
- പതുക്കെ തുടങ്ങുക:പെട്ടെന്നുള്ള ചലനങ്ങൾക്ക് പകരം, സാവധാനം സുഖകരമായ രീതിയിൽ മാത്രം മുന്നോട്ട് പോകുക.




