- Advertisement -Newspaper WordPress Theme
FOODആപ്പിള്‍ വാങ്ങുമ്പോഴുള്ള ഈ പ്രശ്‌നം എളുപ്പത്തില്‍ പരിഹരിക്കാം; അതും വീട്ടിലുള്ള സാധനങ്ങള്‍ ഉപയോഗിച്ച്

ആപ്പിള്‍ വാങ്ങുമ്പോഴുള്ള ഈ പ്രശ്‌നം എളുപ്പത്തില്‍ പരിഹരിക്കാം; അതും വീട്ടിലുള്ള സാധനങ്ങള്‍ ഉപയോഗിച്ച്

ആപ്പിള്‍ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ മികച്ചതാണെന്നാണ് പറയപ്പെടുന്നത്. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കാനും ആപ്പിള്‍ വളരെ നല്ലതാണ്. എന്നാല്‍ നല്ല ആപ്പിളുകള്‍ ഉയര്‍ന്ന വില നല്‍കിയാലും ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. അതുപോലെ തന്നെ ആപ്പിളുകള്‍ക്ക് മുകളില്‍ പുരട്ടാറുള്ള മെഴുക് ആരോഗ്യത്തിന് ദോഷകരമാണ് എന്നത് നമ്മള്‍ വാങ്ങുന്ന ആപ്പിളുകളിലെ ഒരു പ്രധാന പ്രശ്‌നമാണ്. ആപ്പിളിനു മുകളില്‍ കാണപ്പെടുന്ന മെഴുക് ദീര്‍ഘകാലം ആപ്പിളുകള്‍ കേടുവരാതെ സൂക്ഷിക്കാനായി ഉപയോഗിക്കുന്നവയാണ്.

ആപ്പിളിന്റെ സ്വാഭാവികമായ ഗുണവും സ്വാദും നഷ്ടപ്പെടാതെ തന്നെ ഈ മെഴുക് നീക്കം ചെയ്യാന്‍ സാധിക്കും. ഇതിന് ആവശ്യമുള്ള സാധനങ്ങളാകട്ടെ എല്ലാ വീടുകളിലും എളുപ്പത്തില്‍ ലഭിക്കുന്നതുമാണ്. ആ മാര്‍ഗങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം. വിനാഗിരി ആണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഒരു പാത്രം വെള്ളത്തില്‍ അല്‍പ്പം വിനാഗിരി കൂടി ചേര്‍ത്ത ശേഷം 15 മിനിറ്റ് സൂക്ഷിക്കുക. പിന്നീട് വേറൊരു പാത്രത്തിലെ വെള്ളത്തില്‍ കഴുകിയെടുത്താല്‍ മെഴുക് മാറികിട്ടും.തിളപ്പിച്ച വെള്ളത്തില്‍ ആപ്പിളുകള്‍ സൂക്ഷിച്ചും പുറത്തെ മെഴുക് നീക്കം ചെയ്യാന്‍ കഴിയും. വെള്ളം തിളപ്പിക്കുക.

ആപ്പിള്‍ 10-15 സെക്കന്‍ഡ് വെള്ളത്തില്‍ മുക്കിവെക്കുക.ശേഷം പുറത്തെടുത്ത ശേഷം ഒരു തുണി അല്ലെങ്കില്‍ ബ്രഷ് ഉപയോഗിച്ച് തുടക്കുക. ഉടന്‍ തന്നെ തണുത്ത വെള്ളത്തില്‍ കഴുകിയാല്‍ ഇവ സ്വാദോടെ തന്നെ കഴിക്കാം. ഉപ്പുവെള്ളത്തില്‍ കഴുകി മെഴുക് കളയുന്നതാണ് മറ്റൊരു രീതി. ഒരു പാത്രം വെള്ളത്തില്‍ രണ്ട് സ്പൂണ്‍ ഉപ്പ് കലര്‍ത്തി 15 മിനിറ്റ് നേരം ആപ്പിളുകള്‍ ഇതില്‍ സൂക്ഷിക്കാം. അതിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയെടുക്കാവുന്നതാണ്.

ആപ്പിള്‍ വൃത്തിയാക്കുന്നതിന് ഏറ്റവും ലളിതമായ മാര്‍ഗമാണ് ഇളം ചൂടുവെള്ളവും മൃദുവായ വെജിറ്റബിള്‍ ബ്രഷും ഉപയോഗിച്ച് വൃത്തിയാക്കുന്നത്. അതിനായി ആപ്പിള്‍ ചെറു ചൂടുവെള്ളത്തിലിട്ട് വെക്കുക. തിളപ്പിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മൃദുവായ ബ്രഷ് ഉപയോഗിച്ച് അതിന്റെ പുറംഭാഗം സ്‌ക്രബ് ചെയ്ത് മെഴുക് കളയാവുന്നതാണ്. വൃത്തിയുള്ള തുണിയോ ടിഷ്യു പേപ്പറോ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കിയാല്‍ സ്വാദ് നഷ്ടപ്പെടാതെ ആപ്പിള്‍ കഴിക്കാവുന്നതാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme