ഒട്ടുമിക്ക ഭക്ഷണങ്ങളിലും തക്കാളി ചേർക്കാറുണ്ട്. തക്കാളിയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. തക്കാളി കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ദഹനശേഷി വർധിപ്പിക്കുന്നു
കരളിനെ സംരക്ഷിക്കാനും ദഹനശേഷി വർധിപ്പിക്കാനും തക്കാളി കഴിക്കുന്നത് നല്ലതാണ്. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ മലബന്ധത്തെ തടയുന്നു.
ശക്തിയുള്ള എല്ലുകൾ
തക്കാളിയിൽ ധാരാളം വിറ്റാമിൻ കെയും കാൽസ്യവും അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള എല്ലുകൾ ലഭിക്കാൻ അത്യാവശ്യമാണ് ഈ പോഷകങ്ങൾ. തക്കാളി കഴിക്കുന്നതിലൂടെ എല്ലുകളുടെ ശക്തി കൂടുന്നു.

നല്ല ചർമ്മത്തിനും തലമുടിക്കും
ഭക്ഷണത്തിൽ തക്കാളി ചേർത്ത് കഴിക്കുന്നത് ചർമ്മരോഗ്യത്തിന് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ തലമുടിയെ സംരക്ഷിക്കുകയും ചെയ്യുന്നു.
പ്രതിരോധശേഷി കൂട്ടുന്നു
പ്രതിരോധ ശേഷി കൂട്ടാനും ശരീരത്തിന്റെ ഊർജ്ജം നിലനിർത്താനും, നല്ല ആരോഗ്യത്തിനും തക്കാളി കഴിക്കാം.