- Advertisement -Newspaper WordPress Theme
FITNESSവണ്ണം കുറയ്ക്കാന്‍ ഭക്ഷണം ഒഴിവാക്കുന്നവരാണോ നിങ്ങൾ? ഇത് കേൾക്കൂ

വണ്ണം കുറയ്ക്കാന്‍ ഭക്ഷണം ഒഴിവാക്കുന്നവരാണോ നിങ്ങൾ? ഇത് കേൾക്കൂ

ലരും അമിതവണ്ണം കുറയ്ക്കാന്‍ ഭക്ഷണം ഒഴിവാക്കാറുണ്ട് എന്നാല്‍ ഇത് ആരോഗ്യത്തിന് ദോഷം മാത്രമേ ചെയ്യൂ. ഭാരനിയന്ത്രണത്തിന് ഗുണകരമായ മാര്‍ഗമല്ല ഇത്. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം ആവശ്യമാണ്. അതിനായി പ്രധാനമായും അന്നജത്തെയാണ് ആശ്രയിക്കുന്നത്. ധാന്യാഹാരം, പയറുവര്‍ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ ഇവയിലൊക്കെയുള്ള ഗ്ലൂക്കോസ് പട്ടിണി കിടക്കുമ്പോള്‍ ലഭിക്കാതെയാവും.

ശരീരത്തിന് റിസര്‍വ് സ്റ്റോക്കായി കരളിലും മസിലിലും സംഭരിച്ചിരിക്കുന്ന ഗ്ലൂക്കോസിനെ രക്തത്തിലെത്തിക്കേണ്ടതായും വരുന്നു. എട്ട് മണിക്കൂര്‍ ഫാസ്റ്റിങ്ങുകൊണ്ട് തന്നെ കരളിലെ ഗ്ലൂക്കോസിനെ ശരീരം ഉപയോഗിച്ച് തീര്‍ക്കും. ആ സമയത്ത് ശരീരത്തില്‍ പുതുതായി ഗ്ലൂക്കോസ് ഉണ്ടാക്കുന്ന പ്രവര്‍ത്തനം നടക്കുന്നു. ഈ സമയത്ത് ശരീരത്തിലെ കൊഴുപ്പ് ഉപയോഗിച്ച് ഗ്ലൂക്കോസ് ഉണ്ടാക്കുകയും ചെയ്യുന്നു.

ഭക്ഷണം ഒഴിവാക്കിക്കൊണ്ട് തടി കുറയ്ക്കാനുള്ള ശ്രമം തുടരുമ്പോള്‍ ഊര്‍ജത്തോടൊപ്പം വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തതയ്ക്കും കാരണമാവാം. ദീര്‍ഘകാലം ഇങ്ങനെ നീങ്ങിയാല്‍ അത് വിളര്‍ച്ച, മസിലുകളുടെ ബലക്ഷയം, പ്രതിരോധശേഷി കുറയല്‍, വയറിളക്കം, നിര്‍ജ്ജലീകരണം, ക്ഷീണം, തളര്‍ച്ച തുടങ്ങിയവയിലേക്കും നീങ്ങാം. ജീവനുതന്നെ അപകടകരമായി മാറാം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme