in

40 ന് ശേഷമുള്ള മുടികൊഴിച്ചിൽ ശ്രദ്ധിക്കേണ്ടതാണ്!

Share this story

മുടികൊഴിച്ചില്‍ പ്രായഭേദമന്യേ ഏവരെയും ഒന്ന് ചിന്തിപ്പിക്കുന്ന വിഷയമാണ്. പ്രത്യേകിച്ച് 40 വയസ്സ് കഴിഞ്ഞവരാണെങ്കില്‍. എന്നാല്‍ അവരൊന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഈ കുറിപ്പ്. 40 കഴിഞ്ഞാൽ പൊതുവെ ബേബി ഹയർ വളരാനുള്ള സാധ്യത കുറവാണ്. അതിനാൽ മുടികൊഴിച്ചിൽ തടയാൻ ചില ആരോ​ഗ്യകരമായ വഴികൾ തെരഞ്ഞെടുക്കാം.

ആരോ​ഗ്യമുള്ള മുടിക്ക് ആരോ​ഗ്യകരമായ ഭക്ഷണക്രമം

മുടിയുടെ ആരോ​ഗ്യം മൊശമാകുന്നതു കൊണ്ട് മുടികൊച്ചിൽ വർധിക്കാൻ കാരണം. പ്രോട്ടീൻ അടങ്ങിയ പഴങ്ങളും പച്ചക്കറിയും കൂടാതെ പാൽ, മുട്ട, മീൻ, നട്സ്, വിത്തുകൾ, ധാന്യങ്ങൾ തുടങ്ങിയവ ഡയറ്റിൽ പതിവായി ഉൾപ്പെടുത്താൻ ശ്രമിക്കണം. കൂടാതെ ആരോ​ഗ്യകരമായ ഭക്ഷണത്തിനൊപ്പം പുറമേയും മുടിയുടെ ആരോ​ഗ്യം ബലപ്പെടുത്തേണ്ടതുണ്ട്. അതിന് ചില പൊടിക്കൈകൾ നോക്കാം.

ഉള്ളി നീര്

ഉള്ളി/സവോളയുടെ നീരിൽ ആന്റി-ബാക്ടീരിയൽ ​ഗുണങ്ങളുണ്ട്. ഇവ അണുബാധ ചെറുക്കാനും രക്ത ചംക്രമണം വർധിപ്പിക്കാനും സഹായിക്കും. ഇത് മുടി കൊഴിച്ചിൽ തടയാൻ സഹായിക്കും. ഉള്ളി നീര് നേരിട്ടോ എണ്ണയിൽ ചേർത്തോ മുടിയിൽ പുരട്ടാവുന്നതാണ്.

തേങ്ങാപ്പാൽ

വെളിച്ചെണ്ണ, തേങ്ങപ്പാൽ തുടങ്ങിയ നാളികേര ഉൽപന്നങ്ങൾ മുടിയുടെ ആരോ​ഗ്യത്തിന് മികച്ചതാണ്. ആഴ്ചയിൽ രണ്ട് ദിവസം തേങ്ങാപ്പാൽ എണ്ണയുമായി ചേർത്ത് തലയിൽ 10 മിനിറ്റ നന്നായി തേച്ചുപിടിപ്പിച്ച ശേഷം മുടി കഴുകുന്നത് മുടി തിളക്കമുള്ളതും ആരോ​ഗ്യമുള്ളതുമാകാൻ സഹായിക്കും. ഇത് മുടികൊഴിച്ചിൽ തടയാനും സഹായിക്കും.

കറിവേപ്പിലയും വെളിച്ചെണ്ണയും

മുറ്റത്തു നിൽക്കുന്ന ഒരു കറിവേപ്പില തണ്ടും കുറച്ച് വെളിച്ചെണ്ണയുമുണ്ടെങ്കിൽ മികച്ചൊരു മുടിക്കൂട്ടുണ്ടാക്കാം. കറിവേപ്പില മുടിയുടെ ബലം വർധിപ്പിക്കാൻ സഹായിക്കുന്നതാണ്. കുളിക്കുന്നതിന് മുന്നോടിയായി വെളിച്ചെണ്ണയിൽ കറിവേപ്പില ഇട്ടു തിളപ്പിച്ച് ആറ്റിയ എണ്ണം പുരട്ടി നന്നായി മസാജ് ചെയ്ത ശേഷം കഴുകി കളയാം. ഇത് മുടി കൊഴിച്ചിൽ തടയാൻ മികച്ച മാർ​ഗമാണ്.

പ്രായം അനുസരിച്ച് ഒരു ദിവസം എത്ര മണിക്കൂർ ഉറങ്ങണം

ഭക്ഷണം കഴിച്ചതിനുശേഷം ഇഞ്ചി വെള്ളം കുടിക്കൂ