in , , , , , ,

പനികള്‍ തിരിച്ചറിയാന്‍

Share this story

ഡെങ്കിപ്പനി, എലിപ്പനി, മറ്റു പനികള്‍ എന്നിവ തിരിച്ചറിയാന്‍ സാധാരണ ടോട്ടല്‍ ബ്ലഡ് കൗണ്ട് പരിശോധന ആവശ്യമാണ്. വൈറസ് ബാധിച്ച് വരുന്ന എല്ലാ പനിയിലും കൗണ്ട് താഴെയോ അല്ലെങ്കില്‍ സാധാരണമോ ആയിരിക്കും. ബാക്ടീരിയാ രോഗത്തില്‍ ടോട്ടല്‍ WBC കൗണ്ട് കൂടുകയാണു ചെയ്യുന്നത്. പ്ലേറ്റ്‌ലറ്റ് കൗണ്ട് കുറയുന്നുണ്ടെങ്കില്‍ അത് ഡെങ്കിപ്പനിയോ എലിപ്പനിയോ ആകാം. ഒമിക്രോണ്‍ സാധാരണ ജലദോഷപ്പനി പോലെ വന്നു മാറിപ്പോകുന്നുണ്ട്. ഒമിക്രോണും രകത പരിശോധനയിലൂടെ മാത്രമേ അറിയാനാകൂ.

പനി ഏതു സമയത്തും വരാം. അതുകൊണ്ട് പനിക്കാലത്തിനായി തയാറെടുപ്പു നല്ലതാണ്. പാരസെറ്റമോള്‍ വീട്ടില്‍ കരുതാം. തെര്‍മോമീറ്റര്‍ വീട്ടിലുണ്ടായാല്‍ നല്ലതാണ്. ഇപ്പോള്‍ ഡിജിറ്റല്‍ തെര്‍മോമീറ്ററുകളും വിപണിയില്‍ ലഭ്യമാണ്. തെര്‍മോമീറ്ററില്‍ 102 ഡിഗ്രി പനി കണ്ടാല്‍ ഉടന്‍ ആശുപത്രിയില്‍ കൊണ്ടു പോകണം. ജലദോഷമുണ്ടെങ്കില്‍ രാത്രിയില്‍ സിട്രിസിന്‍ കഴിക്കാം. ശരീരം സ്പഞ്ചു ചെയ്തു കൊടുക്കാം.

ഗുരുതരലക്ഷണങ്ങളോടെ എലിപ്പനി

കൊതുകുകള്‍ നിങ്ങളെ തെരഞ്ഞെടുത്ത് ആക്രമിക്കുന്നുവോ?