- Advertisement -Newspaper WordPress Theme
AYURVEDAകാന്‍സറിനെ തടയാന്‍ സഹായിക്കുന്ന ചെറുചെടികള്‍

കാന്‍സറിനെ തടയാന്‍ സഹായിക്കുന്ന ചെറുചെടികള്‍

ഇന്നത്തെ കാലത്ത് പലരേയും ബാധിയ്ക്കുന്ന, പേടിപ്പെടുത്തുന്ന രോഗങ്ങളുടെ ലിസ്റ്റില്‍ പ്രധാനമാണ് ക്യാന്‍സര്‍. ഇത് ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ചു വരുന്ന ഒന്നാണ്. നമ്മുടെ ഭക്ഷണ, ജീവിതശേലികള്‍ ഇതിന് പ്രധാനപ്പെട്ട കാരണമായി പറയുന്നു. ക്യാന്‍സര്‍ പോലുള്ള പ ക്രോണിക് രോഗങ്ങളും തടയാന്‍ സഹായിക്കുന്നതില്‍ പല ഭക്ഷണവസ്തുക്കളും സഹായിക്കും. ഇതിന് സഹായിക്കുന്നവയാണ് മൈക്രോഗ്രീനുകള്‍. മുളപ്പിച്ച് അല്‍പം വളര്‍ത്തിയ സസ്യങ്ങളാണ് മൈക്രോഗ്രീനുകള്‍ എന്നറിയപ്പെടുന്നത്.

മുളപ്പിച്ച്

ഏത് പരിപ്പ്, പയര്‍ വര്‍ഗങ്ങളും ഇതുപോലെ മുളപ്പിച്ച് ഉപയോഗിയ്ക്കാം. ഏറെ പോഷകഗുണങ്ങള്‍ അടങ്ങിയ ഇവ പല രോഗങ്ങള്‍ക്കും പ്രതിവിധിയായി ഉപയോഗിയ്ക്കാവുന്ന ഒന്നാണ്. ചെറുപയര്‍, ഉലുവ, റാഗി, കടല തുടങ്ങിയ ഏത് ഭക്ഷണവസ്തുക്കളും ഇതുപോലെ മുളപ്പിച്ച് അല്‍പം വളര്‍ത്തി മൈക്രോഗ്രീനുകളായി ഉപയോഗിയ്ക്കാം.ഇത്തരം മൈക്രോഗ്രീന്‍സില്‍ അയേണ്‍, ഫോളിക് ആസിഡ്, സിങ്ക്, മഗ്നീഷ്യം, ഫോളിക് ആസിഡ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.

മുളപ്പിയ്ക്കുന്നതിനേക്കാള്‍

സാധാരണയായി നാം പയര്‍, കടലവര്‍ഗങ്ങള്‍ മുളപ്പിച്ച് ഉപയോഗിയ്ക്കാറുണ്ട്. ഇതുപോലെ മുള വരുന്നതിനെയാണ് സ്പ്രൗട്ട്‌സ് എന്നു പറയുന്നത്. സ്പ്രൗട്ട്‌സ് അല്‍പം കൂടി വളര്‍ത്തി ഇലകള്‍ വരുന്ന അവസ്ഥയാണ് മൈക്രോഗ്രീന്‍സ്. ഇവ 5-10 ദിവസം വരെവളര്‍ച്ചയുള്ളവയാണ്‌. മുളപ്പിയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ പോഷകങ്ങള്‍ ഇവ ചെറിയ സസ്യങ്ങളായി വളര്‍ത്തി കഴിയ്ക്കുമ്പോള്‍ ലഭിയ്ക്കുന്നു. ഇവ കറികളിലോ സാലഡുകളിലോ ചേര്‍ത്ത് കഴിയ്ക്കാം. തോരനായി പാകം ചെയ്തു കഴിയ്ക്കാം. ബേബി ഗ്രീന്‍സ് എന്നാണ് ഇതിനെ പറയുക.

മൈക്രോഗ്രീനുകള്‍

ബേബി ഗ്രീന്‍സിലാണ് പോഷകങ്ങള്‍ ഏറെയുള്ളത്. കാരണം വളര്‍ച്ച പൂര്‍ത്തിയാക്കാന്‍ വേണ്ട പോഷകങ്ങള്‍ ഇതില്‍ കൂടുതലുണ്ടാകുന്നത് വളര്‍ന്നു കൊണ്ടിരിയ്ക്കുന്ന അവസ്ഥയിലാണ് . ഒരു ചെടിയുടെ വളര്‍ച്ചാ ഘട്ടങ്ങളില്‍ ആന്റിഓക്‌സിഡന്റുകളടക്കം ഏറെ പോഷകങ്ങള്‍ ലഭിയ്ക്കുന്ന അവസ്ഥാണ് ഇത്. വെയില്‍ കൊണ്ട് വളരുന്ന അവസ്ഥ കൂടിയാണ് മൈക്രോഗ്രീനുകള്‍.

ഇവ തയ്യാറാക്കാന്‍

ഇവ തയ്യാറാക്കാന്‍ ഏറെ എളുപ്പമാണ്. ഇത് സാധാരണ രീതിയില്‍ മുളപ്പിയ്ക്കുക. ഇവ തയ്യാറാക്കാന്‍ ഏറെ എളുപ്പമാണ്. ഇത് സാധാരണ രീതിയില്‍ മുളപ്പിയ്ക്കുക. ഒരു ട്രേ, ടിഷ്യൂ പേപ്പര്‍ എന്നിവ ഇവ വളര്‍ത്തിയെടുക്കാന്‍ ആവശ്യമാണ്. ന്യൂസ് പേപ്പറോ നനവുള്ള ചാക്കോ ടിഷ്യൂവിന് പകരം ഉപയോഗിയ്ക്കാം. നനവു വേണം എന്നു മാത്രം.ടിഷ്യൂ പേപ്പര്‍ ട്രേയുടെ അടിയില്‍ മൂന്നു ലെയറായി വിരിച്ച് ഇതില്‍ വെള്ളം തളിയ്ക്കുക. നനവു വേണം. ഇതില്‍ കട്ടി കുറഞ്ഞ ലെയറായി മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ നിരത്തിയിടുക. നനവു പോകാതെ സൂക്ഷിയ്ക്കുക. ദിവസവും വെളളം തളിച്ചു കൊടുക്കാം. സൂര്യപ്രകാശത്തില്‍ വയ്ക്കുക. കടുത്ത വെയിലില്‍ വയ്‌ക്കേണ്ട ആവശ്യവുമില്ല. നനവും സൂര്യപ്രകാശവും ഉണ്ടെങ്കിലേ ഇതു വളരൂ. ഇതില്‍ ഇലകള്‍ വന്നു തുടങ്ങുന്ന ഘട്ടത്തില്‍ ഇത് മുറിച്ചെടുത്ത് ഉപയോഗിയ്ക്കാം.


Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme