- Advertisement -Newspaper WordPress Theme
AYURVEDAപച്ചക്കറികളിലെ വിഷാംശം പാര്‍ക്കിന്‍സണ്‍ രോഗത്തിന് കാരണമാകും

പച്ചക്കറികളിലെ വിഷാംശം പാര്‍ക്കിന്‍സണ്‍ രോഗത്തിന് കാരണമാകും

പച്ചക്കറികള്‍ നല്ലവണ്ണം കഴുകാതെ കഴിക്കുന്നതിലൂടെ ശരീരത്തിലെത്തുന്ന കീടനാശിനികളുടെ അംശം പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് കാരണമാവുമെന്ന് പഠനം.തലച്ചോറിന്റെ പ്രവര്‍ത്തനഫലമായുണ്ടാവുന്ന ഉപദ്രവകാരികളായ ആല്‍ഡിഹൈഡുകളെ വിഘടിപ്പിക്കുവാന്‍ സഹായകമായ ഡീഹൈഡ്രോജിനേസ് എന്‍സൈമിനെ കീടനാശിനികള്‍ നശിപ്പിക്കുന്നു. തല്‍ഫലമായി ഉപദ്രവകാരികളായ മാലിന്യങ്ങള്‍ തലച്ചോറില്‍ തന്നെ നിലനില്ക്കുവാന്‍ കാരണമാവുകയും ഡൊപാമിന്റെ ഉല്‍പാദനത്തെ തടയുകയും ചെയ്യുന്നു. ഡൊപാമിന്റെ ഉല്‍പാദനം നടക്കാത്തതാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് കാരണമാവുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊല്‍ക്കൊത്തയിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

ശാരീരിക പ്രശ്നങ്ങള്‍ക്ക് പുറമെ മാനസിക പ്രശ്നങ്ങളും ഉണ്ടാക്കുന്ന പാര്‍ക്കിന്‍സണ്‍സ് രോഗം ഈയിടെയായി കൂടുതല്‍ ആളുകളെ ബാധിക്കുന്നുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കൊല്‍ക്കൊത്തയിലെ അഞ്ചില്‍ ഒന്ന് പാര്‍ക്കിന്‍സണ്‍സ് രോഗത്തിനും കാരണമാവുന്നത് ശരീരത്തിലെത്തുന്ന കീടനാശിനികളാണെന്ന് ഗവേഷകര്‍ പറയുന്നു. കീടനാശിനികള്‍ പച്ചക്കറികളിലും മറ്റും കുത്തിവെക്കുന്ന പ്രവണത കൂടി വരുന്ന സാഹചര്യത്തില്‍ കഴുകുന്നത് കൊണ്ട് ഫലമുണ്ടാവുന്നില്ലെന്നും ഇവര്‍ പറയുന്നു. കീടനാശിനികള്‍ ശരീരത്തിലെത്തുന്നത് പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടാവാനുള്ള സാധ്യത 70 ശതമാനം കൂട്ടുമെന്ന് അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme