കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറവും ചുളിവുകളും ഫേഷ്യലോ ബ്ലീച്ചോ ചെയ്തതു കൊണ്ട് പൂർണ്ണമായും മാറണം എന്നില്ല. മേക്കപ്പുകൾ കൊണ്ട് മാറയ്ക്കാതെ പ്രകൃതിദത്തമായ ഐ ക്രീം വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കൂ.
ചേരുവകൾ നോക്കാം
ഷിയ ബട്ടർ
വെളിച്ചെണ്ണ
വിറ്റാമിൻ ഇ എണ്ണ
റോസ്മേരി എണ്ണ
തയ്യാറാക്കുന്ന വിധം
രണ്ട് ചെറിയ ബൗളുകളിലായി ഷിയ ബട്ടറും വെളിച്ചെണ്ണയും എടുക്കാം. ഇത് അടുപ്പിൽ വെച്ച് ചൂടാക്കാം. ഇവ തണുത്തതിന് ശേഷം ഒരു ബൗളിലേയ്ക്കു മാറ്റി ഇളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് വിറ്റാമിൻ ഇ ക്യാപ്സൂളും. എസെൻഷ്യൽ ഓയിലും ചേർത്ത് യോജിപ്പിക്കാം. ഈ മിശ്രിതം ഒരു മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കാം.
ഉപയോഗിക്കേണ്ടവിധം
രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പായി ഫ്രിഡ്ജിൽ നിന്നും ക്രീം പുറത്തെടുക്കാം. വിരലുകൾ ഉപയോഗിച്ച് അത് കണ്ണിനു ചുറ്റും പുരട്ടി മൃദുവായി മസാജ് ചെയ്യാം. ദിവസവും രാത്രിയും രാവിലെയും ഇത് ഉപയോഗിച്ചു നോക്കൂ. ദിവസങ്ങൾക്കുള്ളിൽ മാറ്റം അറിയാം.